ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന മതങ്ങളിൽ മൂന്നാം സ്ഥാനമാണ് ഹിന്ദു മതത്തിന് ഉള്ളത്. ഏകദേശം 125 കോടി ആളുകൾ ഹിന്ദുമതത്തിൽ ഉൾപ്പെടുന്നുവെന്നാണ് പറയപ്പെടുന്നത്. ഹിന്ദുക്കൾ ധാരാളമായി ഉള്ള രാജ്യങ്ങളിൽ ഒന്നാമതാണ് നമ്മുടെ ഭാരതം. ആകെ ഹിന്ദുക്കളിൽ 101 കോടി പേരും ഉള്ളത് നമ്മുടെ ഭാരതത്തിലാണ്. എന്നാൽ ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ഹിന്ദുക്കൾ ഏറ്റവും കൂടുതലായി ഉള്ളത്?.
നമ്മുടെ രാജ്യത്ത് ഹിന്ദുക്കൾ ഏറ്റവും കുറവുള്ള സംസ്ഥാനം മിസോറം ആണ്. 2011 ലെ സെൻസസ് പ്രകാരം ആകെ ജനസംഖ്യയിൽ 2.75 ശതമാനം ഹിന്ദുക്കൾ മാത്രമാണ് ഉള്ളത്. കൃത്യമായി പറഞ്ഞാൽ 30,313 ഹിന്ദുക്കൾ. ക്രിസ്തീയ വിശ്വാസികൾ ഏറ്റവും കുടുതലായുള്ള സംസ്ഥാനമാണ് മിസോറം. മിസോറം കഴിഞ്ഞാൽ ഏറ്റവും കുറവ് ഹിന്ദുക്കൾ ഉള്ളത് കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ ആണ്. ഇവിടെ ഭൂരിഭാഗവും മുസ്ലീം വിശ്വാസികളാണ്. ആകെ ജനസംഖ്യയിൽ 2.77 ശതമാനം ഹിന്ദുക്കൾ മാത്രമാണ് ഉള്ളതെന്നാണ് പറയപ്പെടുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ ഉള്ള സംസ്ഥാനം ഹിമാചൽ പ്രദേശ് ആണ്. 2011ലെ സെൻസസ് പ്രകാരം ആകെ ജനസംഖ്യയിൽ 79.8 ശതമാനം പേരും ഹിന്ദുക്കളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Discussion about this post