കഴിഞ്ഞദിവസം നടന്ന താരസംഘടന അമ്മയുടെ കുടുംബ സംഗമത്തെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടി സീമ ജി നായർ. അമ്മ രൂപീകൃതമായി 30 വർഷത്തിന് ശേഷം ആദ്യമായി എല്ലാവരും അവരുടെ കുടുംബങ്ങളോട് ഒപ്പം ഒത്തു ചേർന്നു. നശിപ്പിക്കണം എന്ന് വിചാരിച്ചവർക്കു മുന്നിൽ ഉയിർത്തെഴുന്നേറ്റു. അതിനു തുടക്കമിട്ടത് സുരേഷ് ഗോപി ആണ് എന്നും സീമ പങ്കുവെച്ച സമൂഹമാദ്ധ്യമ പോസ്റ്റിൽ കുറിച്ചു. അമ്മയുടെ ഓഫീസിൽ വച്ച് സുരേഷ് ഗോപി സംസാരിച്ചപ്പോൾ ഓരോ അംഗങ്ങളും വികാരഭരിതരായി മാറിയെന്നും സീമ ജി നായർ വ്യക്തമാക്കി.
സീമ ജി നായർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്,
നമസ്ക്കാരം ..ഇന്നലെ ജീവിതത്തിൽ എന്നെന്നും ഓർമ്മിക്കുന്ന ദിവസം ആയി മാറി ..@അമ്മയുടെ കുടുംബ സംഗമം @’അമ്മ രൂപീകൃതമായി 30 വർഷത്തിന് ശേഷം ആദ്യമായി എല്ലാവരും ഒത്തു ചേർന്നു ..അവരുടെ കുടുംബങ്ങളുമായി ..ചവിട്ടി താഴ്ത്തിയവർക്കു മറുപടിയായി ,നശിപ്പിക്കണം എന്ന് വിചാരിച്ചവർക്കു മുന്നിൽ ഉയിർത്തെഴുന്നേറ്റു ‘അമ്മ ‘,അതിനു തുടക്കമിട്ടത് സുരേഷ് ഗോപി ചേട്ടൻ.. നവംബർ 1 ന് അമ്മയുടെ ഓഫീസിൽ വെച്ച് അദ്ദേഹം സംസാരിച്ചപ്പോൾ ഓരോ അംഗങ്ങളുടെയും വികാരമായി മാറി അമ്മ ..മാനസികമായി എല്ലാവരും തകർന്നിരുന്നു ..അത്രമാത്രമായിരുന്നു ആക്രമണംഎത്രയോ പേർക്ക് അന്നവും ,മരുന്നും കൊടുക്കുന്നു ,എല്ലാ മാസവും 1 തീയതി കൈനീട്ടം കിട്ടാനായി കാത്തിരിക്കുന്നവർ എത്രയോ പേർ,ചെയ്യുന്ന നന്മകൾ ഒന്നും അറിയാതെ ,ശരിയോ ,തെറ്റോ എന്ന് പോലും ചിന്തിക്കാതെ കല്ലെറിയുകയായിരുന്നു ..ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് ഞങൾ അതിജീവന പാതയിലെത്തി ..മമ്മുക്കയും ,ലാലേട്ടനും ,സുരേഷേട്ടനും ഒത്തൊരുമിച്ച ആ വലിയ വടവൃക്ഷ ചുവട്ടിൽ ഞങ്ങൾ സുരക്ഷിതർ ആയിരുന്നു ..ഇങനെയൊരു ദിവസത്തിലേക്കെത്തിക്കാൻ ഓടിനടന്ന അഡ്‌ഹോക് കമ്മിറ്റിയിലെ എല്ലാ മെമ്പേഴ്സിനും നന്ദി ..ബാബുരാജിനും ,ചേർത്തല ജയൻ ചേട്ടനും ,അൻസിബ ,സരയു ,അനന്യ ,ജോമോൾ ,വിനുമോഹൻ ..അങ്ങനെപോകുന്നു ആ നിര ..രാവിലെ മുതൽ രാത്രിയുടെ അന്ത്യയാമങ്ങൾ വരെ നീണ്ടു നിന്ന ആ പ്രോഗ്രാമിൽ എല്ലാവരും ഒറ്റകെട്ടായി നിന്നും ..അവിടെ സൂപ്പർ സ്റ്റാറിനെയോ ,മെഗാ സ്റ്റാറിനെയോ ,ഒന്നും ആരും കണ്ടില്ല ..കണ്ടത് ചേർത്ത് പിടിക്കുന്ന കുറെ മനസുകളെയായിരുന്നു ..കൈകകളെ ആയിരുന്നു ..ഇങനെയൊരു ദിവസം സംജാതമാക്കിയ എല്ലാവർക്കും നന്ദി ..എന്നെന്നും മനസ്സിൽ ഓർക്കാൻ ഒരു ദിവസം സമ്മാനിച്ചതിന് ..അപ്പോൾ നല്ലൊരു ഞായറാഴ്ച്ച നേരുന്നു 🙏🙏🙏🙏🙏
Discussion about this post