വെള്ളത്തിനും ചായയ്്ക്കും ശേഷം ലോകത്തിലേറ്റവും ജനപ്രിയമായ പാനീയങ്ങളിലൊന്നാണ് ബിയര്‍ ലോകമെമ്പാടുമുള്ള ആളുകള്‍ ബിയര്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ന് ആഗോളതലത്തില്‍ തന്നെ എണ്ണമറ്റ ബിയര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ ബിയര്‍ ലഭിക്കുന്ന കുപ്പിയുടെ സവിശേഷത എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ. ബ്രാന്‍ഡ് ഏതാണെങ്കിലും കുപ്പിയുടെ നിറം പച്ചയോ ബ്രൗണോ അതല്ലെങ്കില്‍ നീലയോ മാത്രമാകുന്നത് എന്തുകൊണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തിലാണ് ആദ്യത്തെ ബിയര്‍ കമ്പനി ആരംഭിച്ചത്.
അന്ന് മുതല്‍ ബിയര്‍ സുതാര്യമായ കുപ്പികളിലായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ കാലക്രമേണ ഇത് ബിയറിനെ നശിപ്പിക്കുന്നതായി കണ്ടെത്തി. അതായത് സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ഇതിനെ കേടുവരുത്തുകയായിരുന്നു.
ഈ പ്രശ്‌നത്തിന് പരിഹാരവുമായി ബിയര്‍ നിര്‍മ്മാതാക്കള്‍ ബ്രൗണ്‍ നിറത്തിലുള്ള കുപ്പികള്‍ ബിയറിനായി തിരഞ്ഞെടുത്തു. ഇത്തരം കുപ്പികളെ സൂര്യരശ്മികള്‍ ബാധിച്ചില്ല. എന്നാല്‍ പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്തരം കുപ്പികള്‍ക്ക് ക്ഷാമം നേരിട്ടു. ഇതോടെയാണ് പച്ചക്കുപ്പികള്‍ വരുന്നത്. ഇന്ന് കുപ്പികള്‍ക്ക് ക്ഷാമമൊന്നുമില്ലെങ്കിലും ഈ നിറങ്ങളിലുള്ള കുപ്പികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
Discussion about this post