ചെന്നൈ: തെന്നിന്ത്യൻ താരം നയൻതാരയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് ചന്ദ്രമുഖി സിനിമയുടെ നിർമ്മാതാക്കൾ. അനുമതിയില്ലാതെ സിനിമയുടെ അണിയറ ദൃശ്യങ്ങൾ വിവാഹ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് നോട്ടീസ് നൽകിയത്. അഞ്ച് കോടി രൂപ നഷ്ടപരിഹാരമായി വേണം എന്നാണ് ആവശ്യം.
നേരത്തെ നാനും റൗഡിതാൻ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിന് സിനിമയുടെ സംവിധായകൻ ധനുഷും നയൻതാരയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് വലിയ വിവാദം ആകുകയും ചെയ്തിരുന്നു. ഇത് കെട്ടടങ്ങിയതിന് പിന്നാലെയാണ് ചന്ദ്രമുഖിയുടെ നിർമ്മാതാക്കൾ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
2005 ൽ ആയിരുന്നു ചന്ദ്രമുഖി പുറത്തിറങ്ങിയത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു ഈ സിനിമ. ഇതിൽ രജനികാന്തിന്റെ നായിക ആയിട്ടാണ് നയൻതാര അഭിനയിച്ചിരിക്കുന്നത്.
നവംബർ 18 ന് ആയിരുന്നു നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തത്. നയൻതാര ബിയോണ്ട് ദി ഫെയറിടേൽ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
Discussion about this post