ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ ചെന്നൈ മറീന ബീച്ച് പരിസരത്ത് ഫെബ്രുവരി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞയുടെ സാഹചര്യത്തില്‍ മറീന ബീച്ചില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ല. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ബീച്ചിലേക്ക് എത്തുന്നവരെ കടക്കാന്‍ അനുവദിക്കുകയുള്ളു.
ചെന്നൈ സിറ്റി പൊലീസ് കമീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജെല്ലികെട്ട് പ്രക്ഷോഭത്തില്‍ സര്‍ക്കാറില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായെങ്കിലും വീണ്ടും പ്രക്ഷോഭം തുടങ്ങാന്‍ ദേശവിരുദ്ധ ശക്തികള്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. വീണ്ടും ജെല്ലിക്കെട്ട് പ്രക്ഷോഭം ആരംഭിക്കുകയാണെന്ന തരത്തിലുള്ള മെസേജുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് വിലക്ക് പ്രഖ്യാപിച്ചതെന്ന് പൊലീസ് കമീഷണര്‍ എസ്. ജോര്‍ജ് വിശദീകരിച്ചു.
ജെല്ലികെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് സമാനതകളില്ലാത്ത പ്രക്ഷോഭമാണ് മറീന ബീച്ചില്‍ നടന്നത്. പ്രക്ഷോഭത്തിനൊടുവില്‍ സംസ്ഥാന സര്‍ക്കാറിന് ജെല്ലികെട്ടിന് അനുകൂലമായി ഓര്‍ഡിന്‍സ് പുറത്തിറക്കിയിരുന്നു. എന്നാല്‍ നടപടിക്ക് ശേഷം പൊലീസ് പ്രക്ഷോഭകാരികളെ ഒഴിപ്പിക്കുന്ന സമയത്ത് വ്യാപകമായ ആക്രമണങ്ങളാണ് ചെന്നൈയില്‍ ഉണ്ടായത്.
Discussion about this post