തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ എം സ്വരാജിനെതിരെ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ രംഗത്ത്. ലോ അക്കാദമി വിഷയത്തില്‍ പ്രതികരിച്ച എം സ്വരാജിന്റെ പോസ്റ്റില്‍ ലക്ഷ്മി നായര്‍ എന്ന വാക്ക് മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടില്ലെന്ന് ഹരീഷ് വാസുദേവന്‍ പറയുന്നു. ‘അവസരവാദികളായ അഖിലലോക അലവലാതികള്‍ അഭംഗുരം കുരയ്ക്കട്ടെ’ എന്ന് ജയശങ്കറിന് മുഖമടച്ചുള്ള മറുപടി എം സ്വരാജ് ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചതിന്റെ പശ്ചാത്തലത്തിലാണ് അഡ്വ. ഹരീഷ് വാസുദേവന്റെ പ്രതികരണം.
പ്രതികരിച്ചോ എന്ന് നാളെയൊരിക്കല്‍ ചരിത്രം ചോദിച്ചാല്‍ പ്രതികരിച്ചിരുന്നു എന്നു പറയാനെന്ന മട്ടില്‍, സ്വരാജ് ലോ അക്കാദമി വിഷയത്തില്‍ ഒരു പ്രതികരണം നടത്തിയിട്ടുണ്ടെന്ന് സൂചിപ്പിച്ച ഹരീഷ് വാസുദേവന്‍, അതില്‍ ലക്ഷ്മി നായര്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടിലെന്ന് സൂചിപ്പിക്കുന്നു. ഹാജര്‍ അഡ്ജസ്റ്റ്മന്റ് ലോ അക്കാദമിയില്‍ നടക്കുന്നേയില്ല എന്ന മട്ടില്‍ സര്‍ട്ടിഫിക്കറ്റും സ്വരാജ് നല്‍കിയിട്ടുണ്ടെന്ന് ഹരീഷ് വാസുദേവന്‍ വ്യക്തമാക്കി. ഡിഫിയുടെ പ്രസ്താവന സ്വരാജ് പരാമര്‍ശിച്ചിട്ടുണ്ടെന്നും സമരം ‘ഒത്തുതീര്‍ക്കണം’ എന്നതാണ് ഡിഫിയുടെ ആവശ്യമെന്നും സൂചിപ്പിച്ച ഹരീഷ് വാസുദേവന്‍, ഭൂമിയിടപാട് ഇതുവരെ ഡിഫി അറിഞ്ഞ മട്ടില്ലായെന്ന് കുറിച്ചു.
ഫാന്‍സിനു ആര്‍ത്തു വിളിയ്ക്കാന്‍ ഇതൊക്കെ മതി. പക്ഷെ ലോ അക്കാദമി വിഷയത്തില്‍ ഡിഫിയുടെ നിലപാട് ഇത്രയും മതിയോ എന്ന് സ്വരാജ് തന്നെ വിലയിരുത്തട്ടെയെന്ന് ഹരീഷ് വാസുദേവന്‍ കുറിപ്പില്‍ പറയുന്നു.
അഡ്വ. ഹരീഷ് വാസുദേവന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം-
പ്രതികരിച്ചോ എന്ന് നാളെയൊരിക്കല്‍ ചരിത്രം ചോദിച്ചാല്‍ പ്രതികരിച്ചിരുന്നു എന്നു പറയാനെന്ന മട്ടില്‍, ഞാന്‍ ഏറെ ബഹുമാനിക്കുന്ന സുഹൃത്ത് ശ്രീ.സ്വരാജ് ലോ അക്കാദമി വിഷയത്തില്‍ ഒരു പ്രതികരണം നടത്തിയിട്ടുണ്ട്. അതില്‍ ലക്ഷ്മി നായര്‍ എന്ന വാക്ക് മഷിയിട്ടു നോക്കിയാല്‍ കിട്ടില്ല. ഹാജര്‍ അഡ്ജസ്റ്റ്മന്റ് ലോ അക്കാദമിയില്‍ നടക്കുന്നേയില്ല എന്ന മട്ടില്‍ സര്‍ട്ടിഫിക്കറ്റും ശ്രീ.സ്വരാജ് നല്‍കിയിട്ടുണ്ട്. ഡിഫിയുടെ പ്രസ്താവന സ്വരാജ് പോസ്റ്റിയിട്ടുണ്ട്. സമരം ‘ഒത്തുതീര്‍ക്കണം’ എന്നതാണ് ഡിഫിയുടെ ആവശ്യം.
ഭൂമിയിടപാട് ഇതുവരെ ഡിഫി അറിഞ്ഞ മട്ടില്ല.
ഫാന്‍സിനു ആര്‍ത്തു വിളിയ്ക്കാന്‍ ഇതൊക്കെ മതി. പക്ഷെ ലോ അക്കാദമി വിഷയത്തില്‍ ഡിഫിയുടെ നിലപാട് ഇത്രയും മതിയോ എന്ന് ശ്രീ.സ്വരാജ് തന്നെ വിലയിരുത്തട്ടെ.
Added, എങ്ങനെ പ്രതികരിക്കണം എന്ന് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാകും എന്റെയീ പോസ്റ്റ്.
[fb_pe url=”https://www.facebook.com/harish.vasudevan.18/posts/10154941215942640?pnref=story” bottom=”30″]
Discussion about this post