ഡല്‍ഹി : കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ കെജ്‌രിവാള്‍ വിചാരണ നേരിടണമെന്ന് ഡല്‍ഹി കോടതി. മാര്‍ച്ച് 25ന് വിചാരണയ്ക്കായി കെജ്‌രിവാള്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
2015 ഡിസംബറിലാണ് കെജ് രിവാളിനെതിരയും ആം ആദ്മി പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ക്കെതിരെയും അരുണ്‍ ജെയ്റ്റ്ലി അപകീര്‍ത്തി കേസ് കൊടുത്തത്. ഡി ഡി സി എ(ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍) യുമായി ബന്ധപ്പെട്ട് ജെയ്റ്റിലെക്കതിരെ കെജ് രിവാള്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. 2013വരെ ഡി ഡി സി എ യുടെ പ്രസിഡന്റായിരുന്നു ജെയ്റ്റ്ലി.
പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം തനിക്ക് കോടതിയില്‍ ഹാജരാവാന്‍ സാധിക്കില്ലെന്ന് കെജ്‌രിവാള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിചാരണക്ക് തുടര്‍ച്ചയായി ഹാജരാകാതിരുന്ന കെജ് രിവാളിന്റേത് വിചാരണ മനപ്പൂര്‍വ്വം വൈകിപ്പിക്കാനുള്ള തന്ത്രമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയ്റ്റ്ലി കെജ്രിവാളിനെതിരെ കേസ് കൊടുത്തത്. സാമ്പത്തിക ക്രമക്കേടിന് പുറമെ സെക്സ് റാക്കറ്റും ഡി ഡി സി എയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നെന്ന ഗുരുതര ആരോപണവും കെജ്‌രിവാള്‍ ഉന്നയിച്ചിരുന്നു
Discussion about this post