കൊച്ചി : എറണാകുളം പ്രസ് ക്ലബില്‍ വോ അക്കാദമി വിഷയത്തില്‍ അഭിപ്രായം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് കൊച്ചു കൊച്ചു കാര്യങ്ങള്‍ ചോദിക്കരുതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന്റെ ഉപദേശം. ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളന നടപടികള്‍ വിശദീകരിക്കുന്നതിനു വേണ്ടിയുള്ള വാര്‍ത്താ സമ്മേളനത്തില്‍ അത്തരം വിഷയങ്ങള്‍ ഉയര്‍ന്ന വരാതിരിക്കാനും സ്വരാജ് ശ്രദ്ധ ചെലുത്തിയ
ഒരു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഉള്‍പ്പെടെയുള്ള വിഷയമുള്‍പ്പെടെ സമീപ കാലത്ത് ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതെല്ലാം ആ മേഖലയില്‍ ഉള്ള കാര്യങ്ങളാണ്. എന്നാല്‍ നിങ്ങള്‍ ഒരു വിഷയത്തെ മാത്രം എടുത്ത് പ്രത്യേക താല്‍പര്യത്തോടെ കൊടുക്കുന്നുവെന്നും സ്വരാജ് പറഞ്ഞു.
” രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്നായി യുവജന നേതാക്കള്‍ ഇവിടെ വരികയാണ്്. വളരെ പ്രധാനപ്പെട്ട സെഷനുകളും ഗൗരമാര്‍ന്ന ചര്‍ച്ചകളും എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന സെമിനാറുകളും നടക്കുകയാണ്. അതിനിടയില്‍ നിങ്ങള്‍ കൊച്ചു കൊച്ചു കാര്യങ്ങള്‍ ചോദിക്കുകയാണ്.-എന്നായിരുന്നു സ്വരാജിന്റെ പ്രതികരണം.
തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് ബിരുദമെടുത്ത സ്വരാജ് ലഷ്മി നായര്‍ക്കെതിരെ പ്രതികരിക്കില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അഡ്വ. ജയങ്കര്‍, അഡ്വ.ഹരീഷ് വാസുദേവന്‍ എന്നിവര്‍ സ്വരാജിന്റെ മൗനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Discussion about this post