കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് പിലാത്തറ അറത്തിപറമ്പിലെ കെ.വി. സജിത്തി(29)ന് വെട്ടേറ്റ സംഭവത്തില്‍ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരായ 20 പേര്‍ക്കെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു.
സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കുണ്ടയം കൊവ്വലിലെ രാഹുല്‍, പാനോത്തെ ബിജു, രാജീവന്, നവാസ്, ചൂരലിലെ രാജന്, സുധീഷ്, ലിജീഷ് തുടങ്ങിയ 10 പേര്‍ക്കെതിരേയും മറ്റും കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേയുമാണ് കേസെടുത്തത്. വധശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post