തിരുവനന്തപുരം: എസ്എഫ്ഐ സമരത്തില്‍ നിന്ന് എസ്എഫ്ഐ പിന്മാറിയതോടെ ലോ കോളേജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ മാനേജ്മെന്റ്. കോളേജ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കോളേജ് ഡയറക്ടര്‍ നാരായാണന് നായര്‍ പറഞ്ഞു. എസ്എഫ്ഐ സഹകരണത്തോടെ കോളേജ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് മാനേജ്മന്റിനുള്ളതെന്ന ആക്ഷേപം ഉയര്‍ന്ന് കഴിഞ്ഞു. ആവശ്യമങ്കില്‍ പോലിസ് സംരക്ഷണം തേടുമെന്നും നാരായണന് നായര്‍ പറഞ്ഞു.
ലഷ്മി നായര്‍ക്ക് കോളേജില്‍ വരുന്നതിന് തടസ്സമില്ല. പക്ഷേ അഞ്ച് വര്‍ഷക്കാലം അവര്‍ അധ്യാപികയായി പ്രവര്‍ത്തിക്കില്ല. ഡയറക്ടര്‍ ബോര്‍ഡില്‍ ലഷ്മി നായര്‍ ഉണ്ടാവുമെന്നും നാരായണന് നായര്‍ പറയുന്നു.
എന്നാല്‍ എസ്എഫ്ഐ സമരം പിന്‍വലിച്ചാല്‍ തീരുന്നതല്ല കോളേജിലെ പ്രശ്നം. തുടക്കത്തില്‍ സമര രംഗത്തുണ്ടായിരുന്നത് വിദ്യാര്‍ത്ഥികളാണ്. കെഎസ് യു, എബിവിപി. എംഎസ്എഫ്, എഐഎസ്എഫ് തുടങ്ങിയ സംഘടനകള്‍ ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് എസ്എഫ്ഐ സമരരംഗത്തെത്തിയത്. അവരുമായി മാത്രം ചര്‍ച്ച നടത്തിയത് ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ലഷ്മി നായരുടെ രാജി എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
എഐഎസ്എഫ്, എബിവിപി കെഎസ് യു തുടങ്ങിയ സംഘടനകളും സമരം തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബിജപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി മുരളീധരന് നടത്തുന്ന ഉപവാസവും തുടരുകയാണ്. എസ്എഫ്ഐ ഒറ്റുകാരായെന്ന് ബിജെപി ആരോപിച്ചു. ലഷ്മി നായരുടെ രാജി എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.
Discussion about this post