കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 45.69 ലക്ഷം രൂപയുടെ സൗദി റിയാല്‍ റവന്യു ഇന്റലിജന്‍സ് പിടിച്ചെടുത്തു. ഏത്തപ്പഴത്തിലാക്കി ഒളിപ്പുകടത്താന് ശ്രമിച്ച രണ്ടു യാത്രക്കാരുടെ ലഗേജില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഇവര്‍ ഇന്‍ഡിഗോ 6ഇ-88 എന്ന വിമാനത്തില്‍ ദുബായിലേക്ക് യാത്ര ചെയ്യാന്‍ എത്തിയതാണ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Discussion about this post