തിരുവനന്തപുരം: ലോ അക്കാദമിയിലേക്ക് ബിജപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പോലിസ് ഗ്രനേഡ് പ്രയോഗിച്ചു. ഗ്രനേഡ് പ്രയോഗത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വാവയുടെ പരിക്ക് സാരമുള്ളതാണ്..
പോലിസ് കണ്ണീര് വാതകവും ജവപീരങ്കിയും പ്രയോഗിച്ചു. ഇന്നലെ ബിജെപി നടത്തിയ റോഡ് ഉപരോധത്തിനിടെ പോലിസ് ലാത്തിചാര്‍ജ്ജില്‍ ബിജെപി നേതാക്കന്മാര്ക്കും, പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ അര്‍പ്പിച്ചാണ് ബിജെപി രംഗത്തെത്തിയത്. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി മുരളീധരന് നടത്തുന്ന അനിശ്ചിതകാല ഉപവാസവും പുരോഗമിക്കുകയാണ്.
Discussion about this post