ഭുവനേശ്വര്‍: ഒഡീഷയിലെ കൊരാപുത് ജില്ലയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ അഞ്ചു പോലീസുകാര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ബുധനാഴ്ച സുന്കി ഹില്ലിലാണ് സംഭവമുണ്ടായത്. മാവോയിസ്റ്റുകളാണ് റോഡില്‍ കുഴിബോംബ് സ്ഥാപിച്ചതെന്നാണ് സൂചന. ഭുവനേശ്വറില്‍ പരിശീലനത്തിനായി പോകുകയായിരുന്ന പോലീസുകാരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
Discussion about this post