തിരുവനന്തപുരം: ലോ അക്കാദമി കോളേജ് ചെയര്മാന് അയ്യപ്പന് പിള്ളയെ ഉപവാസസമര വേദിയിലെത്തിച്ച് ബിജെപിയുടെ സമരതന്ത്രം. വിദ്യാര്‍ത്ഥി സമരം ഒത്ത് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതാവ് വി.വി രാജേഷ് നടത്തുന്ന നിരഹാരപന്തലിലാണ് ലോ അക്കാദമി ചെയര്മാന് അയ്യപ്പന് പിള്ള എത്തിയത്. സമരം കോളേജ് മാനേജ്മെന്റ് ഒത്ത് തീര്‍ന്നില്ലെങ്കില്‍ താന്‍ ചെയര്മാന് സ്ഥാനം രാജിവെക്കുമെന്ന് സമരവേദിയില്‍ അയ്യപ്പന് പിള്ള മാധ്യമങ്ങളോട് പ്രഖ്യാപിച്ചു.
ലഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യവും അയ്യപ്പന് പിള്ള ഉയര്‍ത്തി. നിരാഹാര വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനൊപ്പമാണ് അയ്യപ്പന്‍പിള്ള എത്തിയത്.
ഡയറക്ടര്‍ നാരായണന് നായരും മകള്‍ ലഷ്മി നായരും ഒഴികെ ചെയര്മാന് ഉള്‍പ്പടെ ആര്‍ക്കും ലോ കോളേജ് നടത്തിപ്പില്‍ പങ്കില്ലെന്ന വാര്‍ത്താ നേരത്തെ പുറത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ചെയര്മാന് സ്ഥാനം രാജിവെക്കുമെന്ന അയ്യപ്പന്‍പിള്ളയുടെ പ്രസ്താവന മാനേജ്മെന്റിന് വലിയ തിരിച്ചടിയാകും. ലഷ്മി നായര്‍ രാജിവെക്കേണ്ടതില്ല എന്ന നിലപാട് എടുത്ത എസ്എഫ്ഐയ്ക്കും ചെയര്‍മാന്റെ പ്രസ്താവന തിരിച്ചടിയായി.
Discussion about this post