കശ്മീരില്‍ അല്ല പാക്കിസ്ഥാനിലാണ് ജനഹിത പരിശോധന നടത്തേണ്ടതെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും. എന്നാല്‍ പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് അവിടെ തുടരണമോ എന്ന കാര്യത്തില്‍ അവര്‍ ജനഹിത പരിശോധന നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘കശ്മീരില്‍ ജനഹിതപരിശോധന നടത്തണമെന്നാണ് പാക്കിസ്ഥാന് ആവശ്യപ്പെടുന്നത്. എന്നാല്‍, ഒരു കാര്യം ഉറപ്പിച്ചു പറയാം കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും. ഒരു ശക്തിക്കും അത് മാറ്റാന്‍ സാധിക്കില്ല. കശ്മീരിലേതിനു പകരം പാക്കിസ്ഥാനിലെ ജനങ്ങള്‍ അവിടെ തന്നെ തുടരണമോ അതോ ഇന്ത്യയുമായി ലയിക്കണോ എന്ന കാര്യത്തില്‍ ജനഹിതപരിശോധന നടത്തുന്നത് നന്നായിരിക്കും’– രാജ്നാഥ് സിങ് ഹരിദ്വാറില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍
പാക്കിസ്ഥാനുമായി സമാധാനപരമായ ബന്ധത്തിനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷേ, പാക്കിസ്ഥാനാണ് ബന്ധം വഷളാക്കുന്നത്. ഭീകരരെ അയക്കുന്നതും കശ്മീരില്‍ ജനഹിതപരിശോധന നടത്തണമെന്ന ആവശ്യവും അവര്‍ അവസാനിപ്പിക്കണം. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് പക്ഷേ, വീണ്ടും വീണ്ടും പാക്കിസ്ഥാന് അതില്ലാതെയാക്കുകയാണെന്നും രാജ്നാഥ് സിങ് കുറ്റപ്പെടുത്തി. ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യ മുതിരുമെന്ന് ലോകത്തെ കാണിക്കുന്നതായിരുന്നു മിന്നലാക്രമണം. ഇന്ത്യ സമാധാനവും സ്നേഹവുമാണ് ആഗ്രഹിക്കുന്നത്. പക്ഷേ, ഒരിക്കലും ഒരു മൃദുവായ രാഷ്ട്രമല്ല. ഏതെങ്കിലും രാജ്യം ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നല്കി.
Discussion about this post