കോഴിക്കോട്:കെ കെ ഷൈലജയും ഷാഫി പറമ്പിലും തമ്മിൽ വാശിയേറിയ മത്സരം നടന്ന വടകരയിൽ നാളെ വൻ സംഘർഷത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കുന്ന സാഹചര്യത്തിലാണ് സംഘർഷം നടക്കാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപിയും എഡിജിപിയും പ്രത്യേക യോഗം വിളിച്ച് വടക്കൻ കേരളത്തിലെ സ്ഥിതി വിലയിരുത്തി.
തുടർന്ന് ക്രമസമാധന ചുമതലയുളള എഡിജിപി വടകരയിൽ ക്യാമ്പ് ചെയ്യുകയാണ്.
വടകര നാദാപുരത്ത് കണ്ണൂർ റേഞ്ച് ഡിഐജി സന്ദർശനം നടത്തി. ക്രമസമാധാന നില വിലയിരുത്താനും സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചുള്ള ചർച്ചകൾക്കുമാണ് ഡിഐജി എത്തിയത്. ക്രമസമാധാന നിലയെ കുറിച്ച് ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ആവശ്യത്തിന് പൊലീസുകാരെയും, സുരക്ഷക്കായി അധിക പട്രോംളിംഗ് ഏർപ്പെടുത്തിയതായും കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ‘ജോസ് വെളിപ്പെടുത്തി .
അതേസമയം, കോഴിക്കോട് വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് . കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്
Discussion about this post