കൊച്ചി: കൊച്ചി വല്ലാര്‍പാടത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സിപിഐഎം നേതാവ് ഒളിവില്‍ പോയി.. സിപിഎം വല്ലാര്‍പാടം ലോക്കല്‍ കമ്മിറ്റി അംഗം ഷാഖിയാണ് ഒളിവില്‍ പോയത്.
ഇന്നലെ വരെ സ്ഥലത്തുണ്ടായിരുന്ന ഇയാളെ പോലിസ് അറസ്റ്റ് ചെയ്യാതിരുന്നതില്‍ പ്രതിഷേധം ശക്തമാണ്. ഇന്നലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. കുറ്റക്കാരനെ തിരിച്ചറിഞ്ഞിട്ടും ഇയാളെ പിടികൂടാന്‍ പോലീസ് ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എട്ട് വയസ്സുകാരിയെ ആണ് ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നു. ഇതേ സ്കൂളില്‍ പഠിക്കുന്ന മകനെ കൊണ്ടുവിടാന്‍ സ്കൂളിലെത്താറുള്ള ഷാഖി സ്കൂളില്‍ വെച്ചും ആളൊഴിഞ്ഞ പറമ്പില്‍ വെച്ചുമാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവം വിവാദമായതോടെ കേസ് ഒതുക്കി തീര്‍ക്കാന്‍ കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നു പരാതിയിലുണ്ട്.
കഴിഞ്ഞ ദിവസം സംഭവം ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ സഹപാഠികളിലൊരാളാണ് ഈ വിവരം അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് അധ്യാപകര്‍ ഇക്കാര്യം അന്വേഷിച്ചെങ്കിലും ഷാഖി ഇത് നിഷേധിച്ചു. തുടര്‍ന്ന്് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും പ്രവര്‍ത്തകര്‍ സ്കൂളിലെത്തി കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കുകയും ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. സ്കൂളിനു പുറത്തെ ചെമ്മീന്‍കെട്ടില്‍ കൊണ്ടുപോയി നാലു തവണ ഇയാള്‍ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു.
Discussion about this post