ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാവാന്‍ തയ്യാറെടുക്കുന്ന അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് വോട്ടില്ല എന്ന് പറഞ്ഞ് ചെന്നൈയിലെ റാപ് സംഗീതജ്ഞയായ സോഫിയ അഷറഫ് റാപ്പ് സംഗീതം ഫേസ്ബുക്കില്‍ ലൈവായി നല്‍കിയത് തരംഗമാവുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ശശികലയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ തെരുവുകളില്‍ മൈക്കും പിടിച്ച് സോഫിയ പാട്ട് റെക്കോര്‍ഡ് ചെയ്തത്. ‘പൊള്ളയായ വാദങ്ങള്‍, തെറ്റായതും വിശ്വാസ്യത ഇല്ലാത്തതുമായ വാഗ്ദാനങ്ങള്‍, നല്ലവരായി ആരും തന്നെ ഇവിടെയില്ല, അതിനാല്‍ എന്റെ വോട്ട് നിങ്ങള്‍ക്കില്ല: എന്നാണ് പാട്ടിലെ വരികള്‍. ജനാധിപത്യം മരിച്ചു പോയെന്നും പാട്ടില്‍ സോഫിയ പറയുന്നുണ്ട്.
പോയസ് ഗാര്ഡന് സമീപത്തെ തെരുവില്‍ പാട്ട് പാടിയ തന്നെ തടയാന്‍ പൊലീസ് ശ്രമിച്ചെന്നും സോഫിയ ഫേസ്ബുക്കിലൂടെ പറഞ്ഞു. ധരിച്ചിരുന്ന വേഷത്തിന്റെ പേരില്‍ തന്നെ പൊലീസുകാര്‍ ശാസിച്ചുവെന്നും മറ്റൊരു പോസ്റ്റില്‍ സോഫിയ വ്യക്തമാക്കി.
[fb_pe url=”https://www.facebook.com/sofia.ashraf/videos/10155797410024535/” bottom=”30″]
Discussion about this post