മുംബൈ: ജമാ മസ്ജിത്ത് ഇമാം സയിദ് അഹമ്മദ് ബുഖാരിയെ ബ്ലാക്ക്മെയിലറെന്ന് വിളിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അബു ആസ്മി. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ ബഹിഷ്ക്കരിക്കണമെന്ന് മുസ്ലീം ജനതയോട് ഇമാം ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെയാണ് അബു ആസ്മി രംഗത്ത് വന്നിരിക്കുന്നത്.
ഇമാം ഒരു ബ്ലാക്ക്മെയിലറാണ്. ഇമാം, അദ്ദേഹത്തിന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തിരിക്കുകയാണെന്നും അബു ആസ്മി കുറ്റപ്പെടുത്തി. ഇമാമിന് വേണ്ട ബഹുമാനം എസ്പി നേതാവായ മുലായം സിങ് യാദവ് നല്‍കിയിരുന്നു. മാത്രമല്ല ഇമാമിന്റെ മരുമകന് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ പോലും അവസരം നല്കി. എന്നിട്ടും അദ്ദേഹം എസ്പി പാര്‍ട്ടി ബഹിഷ്ക്കരിച്ചു. അത്തരം ഇമാമുകളെ സമാജ്വാദി പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും അബു ആസ്മി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ ഉന്നമനത്തിനും ഭാവിക്കും വേണ്ടിയാണെന്നും അബു ആസ്മി കൂട്ടിച്ചേര്‍ത്തു.
Discussion about this post