ഡല്‍ഹി: മലയാളിയെ ഐഎസുമായി കൂട്ടിയിണക്കിയതിന് സക്കീര്‍ നായിക്കിന്റെ ജീവനക്കാരനായ ആര്‍ഷി ഖുറേഷിക്കെതിരെ എന്‍ഐഎ കേസെടുത്തു. സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന് ഗസ്റ്റ് റിലേഷന്‍ മാനേജരാണ് ആര്‍ഷി ഖുറേഷി. പാലക്കാട് സ്വദേശിയായ അഷ്ഫാക് മജീദിനെ ആഗസ്റ്റ് മുതല്‍ കാണാനില്ലെന്ന് ഇയാളുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കേസിലുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. തുടര്‍ന്നാണ് അഷ്ഫാഖിനെ ഐഎസുമായി കൂട്ടിയിണക്കിയതില്‍ ഖുറേഷിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയത്.
കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി യുവാക്കളെ കാണാതായതായി പരാതി ഉയര്‍ന്നിരുന്നു. ഇവരില്‍ പലരും ഐഎസില്‍ ചേര്‍ന്നതായാണ് സൂചനകള്‍. അതിനിടെയാണ് മുംബൈ ഇസ്ലാമിക് ഫൗണ്ടേഷനിലെ ചില അംഗങ്ങള്‍ തീവ്ര മത ആശയങ്ങളിലൂടെ യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിച്ചതായി എന്‍ഐഎ കണ്ടെത്തിയത്. ഇവരുടെ ചിലവിനായി ഖുറേഷിയാണ് പണം നല്‍കിയിരുന്നതെന്നും എന്‍ഐഎ വെളിപ്പെടുത്തി.
ഖുറേഷിക്കൊപ്പം മലയാളിയായ അബ്ദുള്‍ റഷീദ് അബ്ദുള്ളയ്ക്കെതിരെയും ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തു. ഇയാള്‍ നിലവില്‍ ഐഎസിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലാണെന്നാണ് നിഗമനം. മലയാളികളെ ഐഎസുമായി കൂട്ടിയിണക്കിയതിന് പിന്നിലെ മുഖ്യകണ്ണിയാണ് അബ്ദുള്‍ റാഷിദ് അബ്ദുള്ള.
Discussion about this post