ചെന്നൈ: എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് വീണ്ടും തിരിച്ചടി. ശശികല പക്ഷത്തു നിന്ന് രണ്ട് എംപിമാര്‍ കൂടി പനീര്‍ശെല്‍വം ക്യാമ്പിലെത്തി. നാമക്കല്‍ എംപി പി.ആര്‍ സുന്ദരവും കൃഷ്ണഗിരി എംപി അശോക് കുമാറുമാണ് പനീര്‍ശെല്‍വം പക്ഷത്തേക്ക് എത്തിയിരിക്കുന്നത്. നേരത്തേ രാജ്യസഭ എംപി മൈത്രേയന്‍ മാത്രമാണ് പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍കിയിരുന്നത്. എഐഎഡിഎംകെ പുതുച്ചേരി ഘടകവും പനീര്‍ ശെല്‍വം പക്ഷത്തേക്ക് നീങ്ങുന്നതായി സൂചനകളുണ്ട്.
പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് തീരുമാമെടുക്കാന്‍ പുതുച്ചേരി മേഖലയില്‍ നിന്നുള്ള എംഎല്‍എമാര്‍ യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് പോണ്ടിച്ചേരി എംഎല്‍എ അന്‍പഴകന്‍ പറഞ്ഞു.
Discussion about this post