തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ പ്രണോയിയുടെ ആത്മഹത്യയില്‍ നെഹ്‌റു ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കാണ് കേസെടുത്തിരിക്കുന്നത്. മര്‍ദ്ദനം, ഗൂഡാലോചന എന്നീ വകുപ്പുകളും ചുമത്തി. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, പിആര്‍ഒ അടക്കം അഞ്ചു പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
അതേസമയം ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളായ പ്രിന്‍സിപ്പലുള്‍പ്പെടെ അഞ്ചു പേര്‍ ഒളിവില്‍. ഇവരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകള്‍ വന്നു തുടങ്ങിയതിന് പിന്നാലെയാണ് ഇവര്‍ ഒളിവില്‍ പോയത്. ജിഷ്ണു ആത്മഹത്യ ചെയ്യാന്‍ കാരണം ഇവരാണെന്ന സൂചനയില്‍ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് അറസ്റ്റ് നടക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രിന്‍സിപ്പള്‍ എസ് വരദരാജന്‍, വൈസ് പ്രിന്‍സിപ്പള്‍ ശക്തിവേല്‍, അധ്യാപകനായ സിപി പ്രവീണ്‍, എക്‌സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ക്കായി തമിഴ്‌നാട്ടിലുള്‍പ്പെടെ തിരച്ചില്‍ തുടങ്ങി. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. എന്നാലിപ്പോള്‍ ആത്മഹത്യ പ്രേരണ കൂടി ചേര്‍ത്ത് ക്രിമിനല്‍ കേസാക്കിയാണ് അന്വേഷണ സംഘം മുന്നോട്ട് പോവുന്നത്.
Discussion about this post