ഹരിദ്വാര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡില്‍ നടത്തിയ റോഡ് ഷോയില്‍ ബിജെപിയുടെ പതാകയും വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയേകിയുള്ള മുദ്രാവാക്യങ്ങളും ഉയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ നഗരത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ ഇരച്ചെത്തിയതോടെയാണ് സംഭവം കൈവിട്ടത്.
ഹരിദ്വാറില്‍ ബിജെപിക്കുള്ള പിന്തുണ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ തന്നെ കോണ്‍ഗ്രസിന് മുന്നില്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയായിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡിലെ ശ്രീനഗറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു.
അഴിമതിക്കാരായ ജനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്മേല്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി റോഡ് ഷോയില്‍ പറഞ്ഞു.
ഫെബ്രുവരി 15 നാണ് ഉത്തരാഖണ്ഡ് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഒപ്പം മാര്‍ച്ച് 11 നാണ് ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.
Discussion about this post