യൂണിവേഴ്സിറ്റി കോളേജില്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ സംഭവം സമരാഭാസമാണെന്ന് പറഞ്ഞ എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട്് ജെയ്ക് തോമസിനെ വെള്ളം കുടിപ്പിച്ച് ഏഷ്യാനെറ്റിലെ സംവാദം. സ്വന്തം ജീവന് ത്യജിക്കുമെന്ന് പറയുന്നതാണോ, ആളുകള്‍ യാത്ര ചെയ്യുന്ന കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലെറിയുന്നതാണോ സമരാഭാസം എന്നായിരുന്നു ജിമ്മി ജെയിംസിന്റെ ചോദ്യം. ഭരണകൂടത്തിനെതിരായാണ് കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിയുന്നത് എന്നായിരുന്നു ജെയ്ക് തോമസിന്റെ മറുപടി.
സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോയിന്റ ബ്ലാങ്കില്‍ അവതാരകന് ഉയര്‍ത്തിയ പല ചോദ്യങ്ങള്‍ക്ക് മുന്നിലും ജെയ്ക് തോമസ് പതറി.
ലോ അക്കാദമിയില്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയത് പുതിയ പ്രിന്‍സിപ്പാള്‍ സ്ഥാനമേറ്റതാണെന്നും, ലോ അക്കാദമിയുടെ പാരമ്പര്യം തള്ളികളയാനാവില്ലെന്നും ജെയ്ക് പറയുന്നു. എന്നാല്‍ ഇതില്‍ വസ്തുതാപരമായ തെറ്റുണ്ടെന്നും, ഇഎംഎസിന്റെ മുമ്പില്‍ വരെ ലോ അക്കാദമിയെ കുറിച്ച് പരാതി എത്തിയിരുന്നെന്നും അവതാരകന് ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ലോ അക്കാദമിയുടെ ചരിത്രം പഠിച്ചല്ല താന്‍ ചര്‍ച്ചയ്ക്ക് എത്തിയത് എന്നായിരുന്നു ജെയ്കിന്റെ മറുപടി. എ്ന്നാല്‍ താനത് പഠിച്ചാണ് ഇവിടെ ഇരിക്കുന്നതെന്ന അവതാരകന്റെ മറുപടി ജെയ്ത് തോമസിന്റെ വായടപ്പിച്ചു. അന്നത് പുറത്ത് വന്നില്ലെന്നും, ഇന്ന് പുറത്ത് വന്നു എന്നും ജിമ്മി പറയുമ്പോള്‍ ഇപ്പോള്‍ പുറത്ത് വന്ന പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയാണ് എസ്എഫ്ഐ പ്രതിനിധി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം എന്നാണ് ജെയ്കിന്റെ മറുപടി.
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ സദാചാര ഗുണ്ടാ മര്‍ദ്ദനവും പരിപാടിയില്‍ ചര്‍ച്ചയായി. ഒരുമിച്ചിരിക്കുമ്പോള്‍ മര്‍ദ്ദിച്ചുവെന്ന് എസ്എഫ്ഐ കോളേജ് യൂണിറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞല്ലോ എന്ന ചോദ്യത്തിന് താന്‍ വാര്‍ത്താസമ്മേളനം കണ്ടില്ല എന്നാണ് ജെയ്ക് നല്കുന്ന മറുപടി.
രണ്ട് രൂപ മെമ്പര്‍ഷിപ്പ് ഉള്ള ആരങ്കിലും ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ സംഘടനപരമായ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ജെയ്ക് പറയുന്നു.
Discussion about this post