ചെന്നൈ: ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ഒ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. തന്റെ രാഷ്ട്രീയ പ്രവേശനം ആരംഭിച്ചുവെന്നും പനീര്‍ശെല്‍വത്തിന്റെ നിലപാടിനൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ജയലളിത മരിച്ചയുടനെ തന്നെ ചില എഐഡിഎംകെ അണികള്‍ ദീപ ജയകുമാറിനോട് പാര്‍ട്ടിയെ നയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനില്ലെന്നും അമ്മ പേരവൈ സംഘങ്ങളുണ്ടാക്കി മുന്നോട്ട് പോകുമെന്ന നിലപാടായിരുന്നു ദീപ സ്വീകരിച്ചിരുന്നത്.
Discussion about this post