ഡല്‍ഹി: കാലതാമസം ഒഴിവാക്കി അപേക്ഷിച്ചയുടനെ പാന്‍ ലഭിക്കുന്നതിന് സംവിധാനമൊരുങ്ങുന്നു. ആധാര്‍ വഴിയുള്ള ഇകെവൈസി സംവിധാനമുപയോഗിച്ചാണ് തത്സമയ പാന്‍ വിതരണം സാധ്യമാക്കുന്നത്. നിലവില്‍ പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് മൂന്ന് ആഴ്ചയെങ്കിലും സമയമെടുക്കുന്നുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ അഞ്ച് മിനുട്ടിനുള്ളില്‍ പാന്‍ നമ്ബര്‍ അപേക്ഷകന് നല്‍കും. താമസിയാതെ കാര്‍ഡും വിതരണം ചെയ്യും.
വിരലടയാളം ഉള്‍പ്പടെയുള്ളവ സ്വീകരിച്ചുകൊണ്ടായിരിക്കും പാന്‍ തത്സമയം തന്നെ വിതരണം ചെയ്യുക. ആദായ നികുതി മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാനുള്ള സംവിധാനവും പ്രത്യക്ഷ നികുതിബോര്‍ഡ് ഒരുക്കുന്നുണ്ട്.
Discussion about this post