തിരുവനന്തപുരം: പ്രൊഫഷണല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനായി ജനകീയ തെളിവെടുപ്പ് കമ്മീഷന് രൂപീകരിച്ച് എ ബി വിപി. കമ്മീഷന്റെ ചെയര്‍പേഴ്സനായി മുന്‍ സംസ്ഥാന വനിതാ കമ്മീഷന് ചെയര്‍പേഴ്സണായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവിയെ നിശ്ചയിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ നേരിട്ടു പഠിച്ചതിനു ശേഷം റിപ്പോര്‍ട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൈമാറും.
തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ കമ്മീഷന് തെളിവെടുപ്പ് നടത്തും. ഏത് കോളേജിലെ വിദ്യാര്‍ത്ഥികളുടെ എന്ത് പ്രശ്നങ്ങളും ധൈര്യമായി പറയാം. സ്വാശ്രയ കോളേജ് മേഖലയില്‍ ഒരു ശുദ്ധികലശം നടത്തുകയാണ് ലക്ഷ്യം എന്ന് എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാം രാജ് പറഞ്ഞു, ‘ഇനിയൊരു ജിഷ്ണു വേണ്ടന്നത് എ ബി വിപി യുടെ കവല പ്രസംഗമല്ല. ഇത് ഞങ്ങള്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനു കൊടുത്ത വാക്കാണ്.’ ശ്യാം രാജ് കൂട്ടിച്ചേര്‍ത്തു.
ഡോ: മധുസൂദനന് ഫിഷറീസ് യൂണിവേഴ്സിറ്റി മുന്‍ വി സി എം .ബാലകൃഷ്ണന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ ജോ: രജിസ്ട്രാര്‍ തുടങ്ങി നിരവധി പ്രഗത്ഭര്‍ അംഗങ്ങളാണ്.
Discussion about this post