ഡല്‍ഹി: വിദ്യാര്‍ഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കുന്ന നടപടി തീര്‍ച്ചയായും സ്വീകരിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. നടുവൊടിക്കുന്ന സ്കൂള്‍ ബാഗുകള്‍ ഇനി വേണ്ടെന്നും മന്ത്രി പ്രതികരിച്ചു. പുസ്തകങ്ങളുടെ എണ്ണം കുറയ്ക്കുന്ന രീതിയില്‍ പാഠ്യശൈലി നവീകരിക്കണം. സി.ബി.എസ്.സി. സ്കൂള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കുമെന്നും സി.എസ്.സി. (സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എണ്‍വയോണ്‍മെന്റ്) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.
നിലവില്‍ രണ്ടാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ ബാഗുകള്‍ കൊണ്ടുവരേണ്ട. എട്ടാംക്ലാസ് വരെ പുസ്തകങ്ങളുടെ എണ്ണവും നിയന്ത്രിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാനും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനുമാണ് മന്ത്രാലയത്തിന്റെ തീരുമാനം. 2006-ലെ നിയമപ്രകാരം വിദ്യാര്‍ഥികളുടെ ശരീരഭാരത്തിന്റെ പത്തിലൊന്ന് ഭാരം മാത്രമേ ബാഗുകള്‍ക്ക് പാടുള്ളൂ. എന്നാല്‍ അനുവദിക്കപ്പെട്ട ഭാരത്തിന്റെ രണ്ടിരട്ടിയോളമാണ് കുട്ടികള്‍ ചുമക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Discussion about this post