ഡല്‍ഹി: കേന്ദ്രസര്‍ക്കാറിനു കീഴിലെ വിവിധ ആശുപത്രികളോട് ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രാലയം. സോപ്പുകളും ഡോക്ടര്‍മാര്‍ക്കുള്ള കോട്ടുകളും ബെഡുകളില്‍ ഉപയോഗിക്കുന്ന ഷീറ്റുകളും ഖാദിയില്‍ നിന്ന് വാങ്ങണമെന്നാണ് സര്‍ക്കാറിന്റെ നിര്‍ദ്ദേശം. ഇതിനായി 150 കോടിയുടെ ഓര്‍ഡര്‍ ഖാദിക്ക് സര്‍ക്കാര്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രസര്‍ക്കാറിന് കീഴിലെ എയിംസ് ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ ഇനി ഖാദിയുടെ ഉല്പ്പന്നങ്ങളാവും ഉപയോഗിക്കുക. പി.ജി.ഐ ചണ്ഡിഗഢ്, ജിപ്മര്‍ പുതുച്ചേരി, നിംഹാന്‍സ് ബംഗളൂരു എന്നീ ആശുപത്രികളും ഇതില്‍ ഉള്‍പ്പെടും. ഖാദി നിര്‍മ്മിക്കുന്ന വിവിധ സോപ്പുകള്‍, ബെഡ്ഷീറ്റുകള്‍, കര്‍ട്ടനുകള്‍, ഗൗണുകള്‍ എന്നിവയെല്ലാം ഉപയോഗിക്കാനാണ് ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഖാദിയില്‍ നിന്ന് വാങ്ങേണ്ട സാധനങ്ങളുടെ കാര്യത്തില്‍ ഇത് സംബന്ധിച്ച് രൂപീകരിക്കുന്ന കമ്മറ്റി അന്തിമ തീരുമാനം എടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആശുപ്രതികളില്‍ നിന്ന് ലഭിക്കുന്ന 150 കോടിയുടെ ഓര്‍ഡര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഖാദി ബോര്‍ഡ്. കഴിഞ്ഞ വര്‍ഷം ഒ.എന്‍.ജി.സി ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയ പൊതുമേഖല കമ്പനികളില്‍ നിന്നും ഖാദിക്ക് ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. ഈ വര്‍ഷം 35 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഖാദി ലക്ഷ്യം വെക്കുന്നത്.
Discussion about this post