ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിശ്വാസവോട്ട് നേടിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. തലയെണ്ണിയാണ് സര്‍ക്കാരിന്റെ ഭൂരിപക്ഷം കണ്ടെത്തിയത്. 122 വോട്ടാണ് പളനിസാമിക്ക് ലഭിച്ചത്. 11 അംഗങ്ങള്‍ എതിര്‍ത്തു. ഡിഎംകെ എംഎല്‍എമാരെ പുറത്താക്കിയ സാഹചര്യത്തില്‍ പ്രതിപക്ഷമില്ലാതെയാണ് സഭ ചേര്‍ന്നത്.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാവിലെ സഭ നിര്‍ത്തിവെച്ചിരുന്നു. ഒരു മണിക്ക് വീണ്ടും ചേര്‍ന്നപ്പോഴും ഡിഎംകെ അംഗങ്ങള്‍ ബഹളം തുടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡിഎംകെ എംഎല്‍എമാരെ സ്പീക്കര്‍ ധനപാലന് സഭയില്‍ നിന്ന് പുറത്താക്കി. സഭയില്‍ നിന്ന് പുറത്തുപോകാന്‍ വിസമ്മതിച്ച ഡിഎംകെ എംഎല്‍എമാരെ ബലം പ്രയോഗിച്ചാണ് പുറത്താക്കിയത്.
അതേസമയം, സ്പീക്കറുടെ നടപടിയില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന് അറിയിച്ചു.
Discussion about this post