തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. മുന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കേസില്‍ നാലാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി.
പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ഫ്ലാറ്റ് നിര്‍മിക്കാന്‍ സ്വകാര്യ കമ്പനിക്കു ചട്ടവിരുദ്ധമായി യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണു പരാതി. പാറ്റൂരില്‍ ഫ്ലാറ്റ് നിര്‍മാതാക്കള്‍ സര്‍ക്കാരിന്റെ 12 സെന്റ് സ്ഥലം കയ്യേറിയെന്നാണു കേസ്.
Discussion about this post