തിരുവനന്തപുരം: തെക്കൻ കർണാടക മുതൽ ഗൾഫ് ഒഫ് മന്നാർ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി സജീവമായി. ഇതിനെ തുടർന്ന് സംസ്ഥാനത്തെ മദ്ധ്യ, തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. കേന്ദ്ര കാലാവസ്ഥാ പ്രവചന കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒക്ടോബർ 01, 02 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതെ സമയം കേരളാ തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Discussion about this post