കോഴിക്കോട് : അതിശക്തമായ മഴയിൽ കിണർ പൂർണമായും താഴ്ന്നുപോയി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലാണ് സംഭവം. ഒരു വർഷം മുൻപാണ് ഈ കിണർ നിർമ്മിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. പെട്ടെന്ന് ഉഗ്രശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തി നോക്കിയപ്പോഴാണ് കിണർ താഴ്ന്ന് പോയതായി കണ്ട.് 50 അടി ആഴമുള്ള കിണറായിരുന്നു ഇത്.
പ്രദേശത്ത് ദിസങ്ങളായി ശക്തമായ മഴ പെയ്തിരുന്നു. കിണറിന്റെ പരിസരപ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ടായിരുന്നു. ഏകദേശം 500 മീറ്റർ അകലത്തിലാണ് ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്നത്. എന്നാൽ കിണർ നശിക്കുമെന്ന് ഒരിക്കലും കുതിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിന് പിന്നാലെ അധികൃതരെത്തി സ്ഥലം സന്ദർശിച്ചു.
Discussion about this post