റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കമ്യൂണിസ്റ്റ് ഭീകരർ വെട്ടിക്കൊലപ്പെടുത്തി. ഉസൂർ സ്വദേശി നീലകാന്ത് ലേക്കറാണ് കൊല്ലപ്പെട്ടത്. ബിജെപി ഉസൂർ മണ്ഡലം അദ്ധ്യക്ഷനാണ് നീലകാന്ത്.
രാത്രിയോടെയായിരുന്നു സംഭവം. ബന്ധുവിന്റെ വിവാഹ ചടങ്ങിന് എത്തിയപ്പോൾ ആയിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ടൗണിലേക്ക് പോകുന്നതിനിടെ കമ്യൂണിസ്റ്റ് ഭീകരർ അദ്ദേഹത്തെ തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളംകേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ വാഹനത്തിൽ കടന്നുകളഞ്ഞു. രക്തത്തിൽ കുളിച്ചു കിടന്ന നീലകാന്തിനെ പ്രദേശവാസികൾ ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സിപിഎം മണ്ഡൽ ഏരിയ കമ്മിറ്റി ആക്രമണത്തിന് ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.








