ന്യൂഡൽഹി: ത്രിപുരയിലും, നാഗാലാന്റിലും തിരഞ്ഞെടുപ്പ് കാറ്റ് ബിജെപിയ്ക്ക് അനുകൂലം. വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ ശക്തമായ ഇരു സംസ്ഥാനങ്ങളിലും വലിയ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. ത്രിപുരയിൽ 39 സീറ്റുകളിലാണ് എൻഡിഎയുടെ തേരോട്ടം തുടരുമ്പോൾ നാഗാലാന്റിൽ 50 സീറ്റുകളിൽ ബിജെപി സഖ്യം മുന്നേറുന്നു.
രാവിലെ എട്ട് മണിയോടെയായിരുന്നു വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യ ഫല സൂചനകൾ തന്നെ ബിജെപിയുടെ ആധിപത്യം വ്യക്തമാക്കുന്നത് ആയിരുന്നു. വോട്ടെണ്ണൽ ആരംഭിച്ച് മിനിറ്റുകൾ പിന്നിടുമ്പോൾ തന്നെ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി 10 ലധികം സീറ്റുകളിൽ ലീഡ് തുടർന്നിരുന്നു. മേഘാലയയിൽ 12 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം.
നാഗാലാന്റിൽ എട്ട് സീറ്റുകളിലാണ് എൻപിഎഫ് മുന്നേറുന്നത്. ത്രിപുരയിൽ ആകെ എട്ട് സീറ്റുകളിൽ സിപിഎം മുന്നേറുന്നുണ്ട്. അതേസമയം മറ്റ് പാർട്ടികൾ 14 സീറ്റുകളിലാണ് മുന്നേറ്റം തുടരുന്നത്. മേഘാലയയിൽ 24 സീറ്റുകളിൽ എൻപിപി മുന്നിലാണ്.
Discussion about this post