ആളുകളിലെ മദ്യപാനശീലം കുറയ്ക്കാന്‍ എന്തുചെയ്യാന്‍ കഴിയും . ഇതിനായി വലിയ ഗവേഷണങ്ങളിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. അവര്‍ വലിയൊരു പഠനം തന്നെ ഇതിന് വേണ്ടി നടത്തിയിരുന്നു. വിചിത്രമായൊരു ഒരു റിപ്പോര്‍ട്ടാണ് ഇതിന് പിന്നാലെ ഉരുത്തിരിഞ്ഞത് മദ്യക്കുപ്പികളിലും പാക്കേജുകളിലും കലോറിയുടെ അളവ് കൊടുക്കുന്നതിലൂടെ ആളുകളുടെ മദ്യപാനശീലം കുറയ്ക്കാനായേക്കുമെന്ന് അവരുടെ കണ്ടെത്തല്‍. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.
പ്രായപൂര്‍ത്തിയായ 4,684 പേരെ കേന്ദ്രീകരിച്ചായിരുന്നു ഈ പഠനം. ഇതിനെതുടര്‍ന്നാണ് അമിതമായി മദ്യപിക്കുന്നവരില്‍ പലരും മദ്യക്കുപ്പികളിലും പാക്കേജുകളിലും കലോറി കണക്കുകള്‍ കണ്ടാല്‍ മദ്യപാനശീലത്തില്‍ മാറ്റം വരുത്തിയേക്കുമെന്ന ആശയം ് പങ്കുവെച്ചത്.
ബി.എം.ജെ. ഓപ്പണിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഇത്തരത്തില്‍ കലോറി സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നതിലൂടെ മദ്യപാനശീലം കുറയ്ക്കുമെന്ന് അമ്പത്തിനാലുശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കലോറി കുറഞ്ഞ ഡ്രിങ്ക്‌സ് തിരഞ്ഞെടുക്കുമെന്നും മദ്യപിക്കുന്ന ദിനങ്ങളുടെ അളവ് കുറയ്ക്കുമെന്നും മൊത്തത്തില്‍ മദ്യപിക്കുന്ന ശീലം തന്നെ പാടേ കുറയ്ക്കുമെന്നും നിരവധിപേര്‍ പങ്കുവെച്ചു.
മദ്യപാനം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രധാനമാണ് അമിതവണ്ണവും. മദ്യപിക്കുന്നതിലൂടെ അധിക കലോറി ശരീരത്തിലെത്തുന്നതാണ് വണ്ണംവെക്കാനിടയാക്കുന്നത്. അതേസമയം മദ്യത്തിലെ കലോറി അളവ് കൊടുക്കുന്നതിലൂടെ മാത്രം മദ്യോപഭോഗം കാര്യമായി കുറയില്ലെന്നും മറിച്ച് മദ്യപാനത്തോടുള്ള മൊത്തത്തിലുള്ള സമീപനത്തില്‍ത്തന്നെ മാറ്റം വരണമെന്നുമാണ് ഒരു കൂട്ടം ഗവേഷകര്‍ പങ്കുവെക്കുന്നത്.
Discussion about this post