ഇന്ത്യയുടെ അയല്‍രാജ്യമായ മാലദ്വീപിന് മേല്‍ കണ്ണുവെച്ചിരിക്കുകയാണ് ചൈനയെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നല്ല സാമ്പത്തിക ബാധ്യതയുള്ള രാജ്യത്തിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് അനുവദിക്കുന്ന പുതിയ കരാറിലാണ് ചൈന വീണ്ടും ഒപ്പുവെച്ചിരിക്കുന്നത്. ഈ നീക്കത്തെ അല്‍പ്പം ആശങ്കയോടെയാണ് വിദഗ്ധര്‍ കാണുന്നത്. വീണ്ടും മാലദ്വീപിനെ സഹായിക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്ന ഘടകം എന്തായിരിക്കുമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്താനും കരാര്‍ സഹായിക്കുമെന്ന് ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയും മാല ദ്വീപിലെ സാമ്പത്തിക വികസന മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം പ്രകാരം ചൈനയെയും മാലെയെയും നേരിട്ടുള്ള നിക്ഷേപം വര്‍ധിപ്പിക്കാനും കറന്റ് അക്കൗണ്ട് ഇടപാടുകള്‍ക്ക് പ്രാദേശിക കറന്‍സി അനുവദിക്കാനും അനുവദിക്കുന്നു. കരാറിനെക്കുറിച്ച് ഇതില്‍ കൂടുതലൊന്നും ചൈന വെളിപ്പെടുത്തിയിട്ടില്ല.
ഇതുവരെയുള്ള കടങ്ങളില്‍ തിരിച്ചടവ് മുടക്കം ഒഴിവാക്കാന്‍ മാലദ്വീപ് ബുദ്ധിമുട്ടുകയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സാമ്പത്തിക ഇടപാട് സംബന്ധിച്ച് മാലിദ്വീപുമായി സജീവമായ ആശയവിനിമയം നടത്തുന്നുണ്ടെന്നും സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുമെന്നും ചൈന അറിയിച്ചു.
ലോകബാങ്കിന്റെ കണക്കനുസരിച്ച്, ചൈനയാണ് മാല ദ്വീപിന്റെ ഏറ്റവും വലിയ വായ്പാദാതാവ് . ചൈനയുമായുള്ള ദ്വീപിന്റെ സാമ്പത്തിക ഇടപാട് 1.3 ബില്യണ്‍ ഡോളറിന് മുകളിലായി. അടുത്ത മാസം നല്‍കേണ്ട 25 മില്യണ്‍ ഡോളര്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തില്ലെന്ന് മാലിദ്വീപ് സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു.
ചൈനയുമായുള്ള ദ്വീപ് രാഷ്ട്രത്തിന്റെ ബന്ധം അതിവേഗം വളരുകയും പരമ്പരാഗത പങ്കാളിയായ ഇന്ത്യയില്‍ നിന്ന് അകലുകയും ചെയ്യുന്നുവെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ പലതവണ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു അതേസമയം, മുഹമ്മദ് മുയിസു ഉടന്‍ തന്നെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് തിരിക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്ക് ് രണ്ട് മന്ത്രിമാരെ പുറത്താക്കിയ ദിവസമാണ് അദ്ദേഹം ഇന്ത്യാ സന്ദര്‍ശനം പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post