ലക്‌നൗ; ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രമാക്കി ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ വഴി കൗമാരക്കാരെ മതപരിവർത്തനത്തിന് ഇരയാക്കിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏകദേശം അഞ്ച് സംസ്ഥാനങ്ങളിലെ കൗമാരക്കാരെയാണ് സംഘം മതംമാറ്റത്തിന് ഇരയാക്കിയത്. ഷാനവാസ് മഖ്‌സൂദ് എന്നയാളാണ് സംഘത്തിന്റെ തലവൻ. ഇയാളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് ഒഴുകിയെത്തുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, യുപി, ഡൽഹി, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നിന്നാണ് പണം എത്തിയിരുന്നത്.
ബദ്ദോ എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഷാനവാസ് അറിയപ്പെട്ടിരുന്നത്. ഒളിവിൽ പോയ ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇയാൾക്ക് പാക് ബന്ധങ്ങളുണ്ടോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബ്ദുൾ റഹ്‌മാൻ മസ്ജിദിലെ മുൻ പുരോഹിതനായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ ഫരീദാബാദ്, ചണ്ഡീഗഢ്, മഹാരാഷ്ട്ര,ഗുജറാത്ത് എന്നിവടങ്ങളിലെ കൗമാരക്കാരെയാണ് നോട്ടമിട്ടതും മതപരിവർത്തനം നടത്തിയതുമെന്ന് കണ്ടത്തി.
ഫോർട്ട്‌നെറ്റ് എന്ന ഓൺലൈൻ ഗെയിമിംഗ് ആപ്പിന് പുറമേ സ്‌നാപ്പ് ചാറ്റ് എന്ന ആപ്പും ഇവർ മതപരിവർത്തനത്തിനായി ഉപയോഗിച്ചിരുന്നു. ഫോർട്ട്‌നെറ്റിന് അടിമകളായ കുട്ടികളെയാണ് സംഘം നോട്ടമിട്ടിരുന്നത്. കളിയിൽ തോൽക്കുമ്പോൾ, അവർക്ക് വിജയിക്കണമെങ്കിൽ ഖുർആനിലെ വാക്യങ്ങൾ വായിക്കാൻ അവരോട് ആവശ്യപ്പെട്ടു. അവർ വിജയിക്കുമ്പോൾ, അവരുടെ താൽപ്പര്യവും വിശ്വാസവും വർദ്ധിക്കും. തുടർന്ന്, അവർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെടുമെന്ന് പിടിയിലായ റഹ്‌മാൻ പറയുന്നു. ചാറ്റ് ചെയ്ത് കുട്ടികളെ വരുതിയിലാക്കി അവരെ തീവ്രഇസ്ലാമിക മതപ്രഭാഷകരായ താരിഖ് ജമീൽ,സാക്കിർ നായിക് എന്നിവരുടെ വീഡിയോകളും കാണിക്കാറുണ്ട്.
Discussion about this post