വെറുതെയൊന്ന് ചുറ്റിയടിക്കാനിറങ്ങുമ്പോള്‍ ഒരു ഭീമന്‍ മുതല ആക്രമിക്കാനായി പാഞ്ഞടുത്താലോ. ഇത് ഏതെങ്കിലും സിനിമയിലെ രംഗമാണെന്ന് കരുതേണ്ട. വളര്‍ത്തുനായയുമൊത്ത് നടക്കാനിറങ്ങിയ ഒരു വയോധികയ്ക്ക് നേരിട്ട അനുഭവമാണ്. സാധാരണ മുതലകള്‍ ആരെയും പെട്ടെന്ന് ആക്രമിക്കാറില്ല.
ഇനി അവ ആക്രമിച്ചാല്‍ അവയില്‍ നിന്ന് രക്ഷപ്പെടുകയെന്നുള്ളത് പലപ്പോഴും അസാധ്യമായ കാര്യമാണ്. അതിന്റെ കാരണം അവയുടെ അസാമാന്യ കരുത്തും ചടുലതയും ബൈറ്റ് ഫോഴ്‌സുമാണ്. എന്നാല്‍ ഈ വൃദ്ധ രക്ഷ നേടിയത് അവരുടെ അപാരമായ മനക്കരുത്ത് കൊണ്ടാണെന്ന് പറയാം. മുതലയുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസവും സംഭവത്തെക്കുറിച്ചോര്‍മ വരുമ്പോഴുള്ള നടുക്കവും ആ വയോധികയില്‍ നിന്ന് ഇതുവരെ വിട്ടുമാറിയിട്ടില്ല. ജീവന്‍ തിരിച്ചുകിട്ടിയെന്ന് അവര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പോലുമാകുന്നില്ല.
ഫ്‌ലോറിഡയിലെ നോര്‍ത്ത് ഫോര്‍ട്ട് മേയര്‍സിലാണ് സംഭവം. വീടിനടുത്തുള്ള തടാകത്തിനു സമീപം വൈകുന്നേരം ഒരു സവാരിക്ക് തന്റെ നായ്ക്കുട്ടിയുമൊത്ത് ഇറങ്ങിയതായിരുന്നു എണ്‍പത്തിനാലുകാരിയായ ബോപ്പല്‍. പെട്ടെന്ന് എന്തോ അപകടം എന്ന് അവര്‍ക്കൊരു ഉള്‍വിളിയുണ്ടായി മുന്നില്‍ ഞൊടിയിടയില്‍ മുന്‍പിലൊരു മുതല. മുതലയെ കാണും മുന്‍പേ എന്തോ അപകടം നടക്കാന്‍ പോകുന്നുവെന്ന് മനസ്സുപറഞ്ഞു, അവര്‍ സഹായത്തിനായി ഉറക്കെ വിളിച്ചു.
ഏഴടിയോളം നീളവും മൂന്നിഞ്ച് വീതിയുമുള്ള ഭീമന്‍ മുതലയില്‍ നിന്ന് കൂടെയുണ്ടായിരുന്ന നായക്കുട്ടിയെ ് അകറ്റിയെങ്കിലും കാലുകളിലും വിരലുകളിലും കടിയേറ്റു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ സുരക്ഷാജീവനക്കാരെ വിവരമറിയിച്ചു. അവരെത്തും വരെ അതിസാഹസികമായി ഇവര്‍ മുതലയ്ക്കുനേരെ പിടിച്ചു നിന്നു.
മുതലയുടെ മുഖത്ത് പിടിവിടും വരെ അടിച്ചുകൊണ്ടേയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെട്ടെന്നു തന്നെ സ്ഥലത്തെത്തി മുതലയെ തുരത്തി, വയോധികയെ ആശുപത്രിയിലാക്കി. ഇങ്ങനെയൊന്നിനെ തന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല, അസാമാന്യവേഗത്തിലാണ് മുതല അക്രമിക്കാനെത്തിയതെന്ന് വയോധിക ആശുപത്രിനിന്ന് പ്രതികരിച്ചു.
എന്നാല്‍ ഇത്തരം മുതല ആക്രമണങ്ങള്‍ ഫ്‌ലോറിഡയില്‍ നിന്ന് ഇതുവരെ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ നാടിനെ നടുക്കിയ ഈ സംഭവത്തോടുകൂടി സുരക്ഷാമുന്‍കരുതല്‍ ആവശ്യമാണെന്ന് പൊതുജനങ്ങളും മനസ്സിലാക്കിയിരിക്കുകയാണ്.
Discussion about this post