കഴിഞ്ഞ ദിവസം സ്വാതി സിന്‍ഗാള്‍ എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് അവര്‍ ഫെയ്‌സ്ബുക്കില്‍ തന്റെ അനുഭവം പങ്കിട്ടിരിക്കുന്നത്. ഡൂപ്ലിക്കേറ്റ് ഓര്‍ഡറുകള്‍, ഫെയ്ക്ക് പ്രോഡക്ടുകള്‍, അതിനൊപ്പം ഡേറ്റയും ചോര്‍ന്നു പോകാനുള്ള സാധ്യതയാണ് ആമസോണ്‍ വഴി ഷോപ്പ് ചെയ്യുന്നവരെ കാത്തിരിക്കുന്നതെന്നാണ് സ്വാതിയുടെ വിമര്‍ശനം.
ഒരു ഓര്‍ഡറാണ് ആമസോണ്‍ വഴി സ്വാതി ചെയ്തത് അതിന് ഓണ്‍ലൈന്‍ പേയ്‌മെന്റും ചെയ്തിരുന്നു എന്നാല്‍ അവര്‍ക്ക് വന്നത് രണ്ട് ഓര്‍ഡറുകളാണ് എന്നാല്‍ ഈ രണ്ടു ഓര്‍ഡറുകളുടെും സ്ലിപ്പുകള്‍ ഒരു പോലെയായിരുന്നുവെന്ന് സ്വാതി പറയുന്നു
ആദ്യത്തെ ഓര്‍ഡര്‍ എത്തിയപ്പോള്‍ സ്വാതി ബുക്ക് ചെയ്ത ടാബ് ലെറ്റ് ആയിരുന്നില്ല നിലവാരം കുറഞ്ഞ സ്പീക്കറുകളാണ് കിട്ടിയത്. എന്നാല്‍ രണ്ടാമത്തെ ഓര്‍ഡറില്‍ അത് കൃത്യമായി വരികയും ചെയ്തു. മാത്രമല്ല രണ്ടു പ്രാവശ്യം തന്നില്‍ നിന്ന് പണമീടാക്കിയെന്നും അവര്‍ പറയുന്നു.
സ്വാതിയുടെ കുറിപ്പ് ഇങ്ങനെ
ആമസോണ്‍ ആളുകളെ ചതിക്കുന്നുവെന്ന കാര്യം ഞെട്ടലുളവാക്കുന്നതാണ്. ഡേറ്റ ചോര്‍ത്തപ്പെടുകയാണ് എനിക്ക് വന്ന രണ്ട് ഓര്‍ഡറുകളുടെയും സ്ലിപ്പ് ഒരു പോലെയായിരുന്നു. ഓണ്‍ലൈന്‍ പേയ്‌മെന്റ് ഞാന്‍ നടത്തിയിരുന്നതാണ്. എന്നാല്‍ രണ്ടാമത്തെ ഐറ്റത്തിന് ഞാന്‍ ക്യാഷ് ഓണ്‍ ഡെലിവറിയും ചെയ്യേണ്ടി വന്നു. എന്റെ ഓര്‍ഡറിന്റെ ഡീറ്റൈല്‍സ് ആമസോണില്‍ നിന്ന് ലീക്കായതെങ്ങനെയാണ് അവര്‍ കുറിച്ചു.
Discussion about this post