മനുഷ്യരുടെ ആയുസ്സു വര്‍ധിപ്പിക്കാനുള്ള പോം വഴി ശാസ്ത്രത്തിന് കണ്ടെത്താന്‍ സാധിക്കുമോ. റഷ്യയില്‍ അതിനായുള്ള ഗവേഷണങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ ആ രഹസ്യം കൈപ്പിടിയിലൊതുങ്ങി എന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍.
മോളിക്യുലാര്‍ സെല്‍ ബയോളജിലെ പ്രൊഫസര്‍ ഫ്രെഡ് വുള്‍ഫ്, ഗ്രാഡുവേറ്റ് വിദ്യാര്‍ഥി സാമി വില്ല, ജീന്‍ ടെക് വൈസ് പ്രസിഡന്റായ വിശ്വ ദീക്ഷീത് എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ആര്‍എന്‍എ പ്രോട്ടീനായി മാറ്റപ്പെടുന്ന പ്രൊസ്സസില്‍ എത്ര പ്രോട്ടീന്‍ നിര്‍മ്മിക്കപ്പെടുന്നുവെന്ന മെക്കാനിസകത്തിലാണ് അതിന്റെ രഹസ്യം ഒളിച്ചിരിക്കുന്നതെന്നാണ് അവര്‍ പറയുന്നത്.
ഇതേ മെക്കാനിസമാണ് സ്‌ട്രെസ് ക്യാന്‍സര്‍ പ്രായമാകല്‍ എന്നീ സാഹചര്യങ്ങളിലൊക്കെ പ്രവര്‍ത്തിക്കുന്നത്. otupd6 എന്ന പ്രോട്ടീന്‍ ഘടകമാണ് ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഈച്ചകളെ പരീക്ഷണ വിധേയമാക്കിയപ്പോള്‍ അവയെ otud6 മ്യൂട്ടെന്റുകളാക്കി സൃഷ്ടിച്ചു. ഇവ കൂടുതല്‍ കാലം ജീവിച്ചു. കുറഞ്ഞ പ്രോട്ടീന്‍ മാത്രം ശരീരത്തില്‍ നിര്‍മ്മിക്കപ്പെടുന്നതിനാലാകാം ഇതെന്ന് ഗവേഷകര്‍ കരുതുന്നു
വ്യത്യസ്തയിനം otud6 കള്‍ മനുഷ്യശരീരത്തില്‍ പലതരം ക്യാന്‍സറുകള്‍ക്ക് കാരണമായി മാറുന്നതായും ഇന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഈ പ്രോട്ടീന്‍ ഘടകത്തിന്റെ അളവില്‍ മാറ്റം വരുത്തിയാല്‍ മനുഷ്യന്റെ ആയുസ്സ് ഇരട്ടിയിലധികമാക്കാമെന്നാണ് ഇവരുടെ നിഗമനം.
Discussion about this post