Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കോട്ടക്കൽ ക്ഷേത്രത്തിലെ ആർഎസ്എസ് ശാഖ തടയാൻ 144 പ്രഖ്യാപിച്ച് സബ് കളക്ടർ; പിന്നിൽ ഡിവൈഎഫ്‌ഐ സമ്മർദ്ദമെന്ന് ആക്ഷേപം; നിയമനടപടിയിലൂടെ നേരിടുമെന്ന് ആർഎസ്എസ്

by Brave India Desk
Feb 21, 2023, 10:20 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം: കോട്ടക്കൽ കോട്ടപ്പടി വെങ്കിട്ടതേവർ ക്ഷേത്രത്തിൽ ആർഎസ്എസ് ശാഖ തടയാൻ സർക്കാർ സംവിധാനത്തെ ഡിവൈഎഫ്‌ഐ ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം. സ്ഥലത്ത് ഇപ്പോഴും സംഘർഷ സാദ്ധ്യതയുണ്ടെന്ന സ്‌റ്റേഷൻ ഹൗസ് ഓഫീസറുടെ റിപ്പോർട്ടിന്റെ മറവിൽ അപൂർവ്വമായ ഉത്തരവിലൂടെ ക്ഷേത്ര പരിസരത്ത് തിരൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ അധികാരം കൂടിയുളള സബ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ശാഖ നടക്കുന്ന വൈകിട്ട് 5.30 മുതൽ 7.30 വരെയാണ് സിആർപിസി സെക്ഷൻ 144 പ്രകാരം മതപരമല്ലാത്ത ചടങ്ങുകൾ വിലക്കിയത്. ശനിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങിയത്. വെള്ളിയാഴ്ച ബന്ധപ്പെട്ട കക്ഷികളെ വിളിച്ച് സംഭവത്തിൽ വാദം കേട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. സബ് കളക്ടർ സച്ചിൻ കുമാർ യാദവ് ഐഎഎസ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

തിങ്കളാഴ്ച ദിവസം ക്ഷേത്ര പരിസരത്ത് നടക്കേണ്ടിയിരുന്ന ശാഖ ഈ ഉത്തരവ് മാനിച്ച് അടുത്ത് മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. എന്നാൽ സ്ഥിരമായി മാറ്റിയതല്ലെന്നും നിയമം അനുസരിച്ച് മുന്നോട്ടുപോകുന്ന സംഘടന എന്ന നിലയ്ക്ക് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും ആർഎസ്എസ് നേതൃത്വം വ്യക്തമാക്കി. വരുന്ന ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ നിയമപരമായി നേരിടുമെന്നും കാര്യകർത്താക്കൾ അറിയിച്ചു.

കോട്ടയ്ക്കൽ കിഴക്കേ കോവിലകം ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ ക്ഷേത്രത്തോട് ചേർന്നുളള സ്ഥലത്താണ് ശാഖ നടന്നുവന്നത്. കോവിഡ് സമയത്ത് പലപ്പോഴായി നിത്യശാഖ മുടങ്ങിയെങ്കിലും സ്വയംസേവകർ അടുത്തുളള സ്ഥലങ്ങളിലായി ശാഖ തുടർന്ന് വന്നിരുന്നു. ഇപ്പോൾ ക്ഷേത്ര പരിസരത്ത് ശാഖ പുനരാരംഭിച്ചതിന് പിന്നാലെയാണ് ഒരു പ്രകോപനവും ഇല്ലാതെ ഒരു കൂട്ടം ഡിവൈഎഫ്‌ഐ പ്രവർത്തകർ തടയാനെത്തിയത്.

കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത ശാഖയിൽ സ്വയം സേവകരുടെ സമീപമെത്തി കൊലവിളി മുദ്രാവാക്യം മുഴക്കിയ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഡിവൈഎഫ്‌ഐയുടെ പ്രകോപനം അവഗണിച്ച് സംയമനത്തോടെ പ്രാർത്ഥന ചൊല്ലി പിരിയുന്ന സ്വയം സേവകരെ അഭിനന്ദിച്ചും നിരവധി പേരെത്തി.

ക്ഷേത്ര ഭൂമിയിലാണ് ശാഖ നടത്തുന്നതെന്നും ഇത് അനുവദിക്കില്ലെന്നും ആയിരുന്നു ഡിവൈഎഫ്‌ഐയുടെ നിലപാട്. എന്നാൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുളള സ്വകാര്യ ഭൂമിയിൽ അവരുടെ അനുവാദത്തോടെയാണ് ശാഖ നടത്തുന്നതെന്ന് ആർഎസ്എസ് നേതൃത്വം വ്യക്തമാക്കിയതോടെ ഡിവൈഎഫ്‌ഐയുടെ ഈ വാദവും പൊളിഞ്ഞു. പ്രതിഷേധം നടന്നതിന്റെ പിറ്റേന്ന് 200 ന് മുകളിൽ ആളുകൾ ശാഖയിൽ പങ്കെടുക്കുകയും ചെയ്തു. ഇതോടെ ഡിവൈഎഫ്‌ഐയ്ക്ക് നാണക്കേടായി മാറി. തുടർന്നാണ് സർക്കാർ സംവിധാനത്തെ ദുരുപയോഗം ചെയ്തും സമ്മർദ്ദം ചെലുത്തിയും ശാഖ തടസപ്പെടുത്താൻ നീക്കം നടത്തുന്നത്.

അതേസമയം ശാഖ നടക്കുന്ന സ്ഥലത്തെത്തി സ്വയം സേവകരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ ആർഎസ്എസ് നേതൃത്വം പിറ്റേന്ന് തന്നെ കോട്ടയ്ക്കൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നിട്ടും ഇതിൽ ചെറുവിരൽ അനക്കാൻ പോലീസ് തയ്യാറായിട്ടില്ല.

Tags: സച്ചിൻ കുമാർ യാദവ് ഐഎഎസ്ഡിവൈഎഫ്ഐമലപ്പുറംആർഎസ്എസ് ശാഖകോട്ടക്കൽ കോട്ടപ്പടിനിരോധനാജ്ഞസബ് കളക്ടർ
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies