ദിവസം ഒരു മുട്ട വീതം കഴിക്കണമെന്ന് വിദഗ്ധര്‍ എപ്പോഴും പറയാറുണ്ട്. നല്ല പ്രതിരോധമുണ്ടാകാനും വേണ്ടത്ര പോഷകം ലഭിക്കാനും ഇത് നല്ലതാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം മുട്ടയ്ക്കുള്ളത് മഴക്കാലത്താണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാരണം വൈറല്‍ ബാക്ടീരിയ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ വരുന്നത് ഇക്കാലത്താണ്. അതുകൊണ്ട് ആ സമയത്ത് പ്രതിരോധം ആര്‍ജ്ജിക്കേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് മുട്ടകഴിക്കേണ്ടതിന്റെ ഏഴ് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാം
മുട്ട എല്ലാ പ്രായത്തിലുമുള്ള ആള്‍ക്കാര്‍ക്ക് അത്യാവശ്യമാണ് കാരണം ഇതില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് ഇമ്യൂണ്‍ സെല്ലുകളുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കുവഹിക്കുന്നു
പ്രോട്ടീന്‍ ശേഖരം
മികച്ച പ്രോട്ടീന്‍ ശേഖരമാണ് മുട്ടകള്‍. മസില്‍ വളര്‍ച്ചയ്ക്കും കേട് വന്ന കലകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനും ഈ പ്രോട്ടീന്‍ പ്രധാന പങ്കുവഹിക്കുന്നു.
ആന്റിഓക്‌സിഡന്റ്
ലൂട്ടൈന്‍, സിയാസാന്തിന്‍ എന്നീ ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ സഹായിക്കുന്നു.
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താം
എല്ലാ ദിവസവും മുട്ട കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം വര്‍ധിക്കും. കാഴ്ച്ചശക്തി കൂടുകയും നേത്രരോഗങ്ങള്‍ കുറയുകയും ചെയ്യും.
ആരോഗ്യമുള്ള മുടിയും നഖവും
ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
വിളര്‍ച്ച കുറയ്ക്കുന്നു
Discussion about this post