ആഗോള താപനം കൂടുന്നത് വലിയ അപകടങ്ങളിലേക്കാണ് ഭൂമിയെ നയിക്കുക. അത് കൂടുതല്‍ പ്രകടമാകുന്നത് സമുദ്രത്തിലാണെന്ന് മാത്രം. ഇതിനെ മറികടക്കാന്‍ പല വഴികളും ഗവേഷകര്‍ ഇപ്പോള്‍ തന്നെ ആവിഷ്‌കരിക്കുകയാണ്. അതിലൊന്ന് സമുദ്രത്തിലെ പവിഴപ്പുറ്റുകളുടെ സംരക്ഷണമാണ്.
ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ അവയെ കൂടുതല്‍ താപം താങ്ങാന്‍ ശേഷിയുള്ളവയാക്കി മാറ്റിക്കഴിഞ്ഞു ഇപ്പോഴിതാ പുതിയ പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത് കാലാവസ്ഥാമാറ്റം അടുത്ത 100 വര്‍ഷത്തിനുള്ളില്‍ സമുദ്രനിരപ്പില്‍ ഗണ്യമായ മാറ്റം തന്നെ വരുത്തുമെന്നും അത് മൂലം ഭൂമിയിലെ പകുതിയിലധികം ബീച്ചുകള്‍ അപ്രത്യക്ഷമാകുമെന്നുമാണ്. ഇതിനൊരു പോം വഴിയുമായി രംഗത്തുവന്നിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
കടലിലെ ഉപ്പുജലത്തിലേക്ക് കുറഞ്ഞ അളവില്‍ വൈദ്യുതി കടത്തിവിട്ടാല്‍ ഇതിന് പോംവഴിയാകുമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി സമുദ്രത്തിന്റെ അടിത്തട്ടിലുള്ള മണ്ണിലെ മിനറലുകള്‍ അലിയുകയും അവ ഒരു ജൈവ സിമെന്റായി രൂപപ്പെടുകയും ചെയ്യും രണ്ടോ മൂന്നോ വോള്‍ട്ട് വൈദ്യുതി കടത്തിവിടുന്നത് വഴി ചില മിനറലുകള്‍ കാല്‍സ്യം കാര്‍ബണേറ്റായി മാറുന്നു.
ഇത് ശക്തമായ ഒരു കവചം പോലെ പ്രവര്‍ത്തികയും ചെയ്യുന്നു. ഇത് മൂലം സമുദ്രതീരത്തോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ കൂടുതല്‍ ഉറപ്പുള്ളതാകുന്നു. സൂര്യന്റെ പ്രതിഫലന സാധ്യത കുറയ്ക്കാന്‍ മേഘങ്ങള്‍ കൂടുതല്‍ തെളിച്ചമുള്ളതാക്കി മാറ്റാനും മഞ്ഞുമലകള്‍ ഉരുകാതെയിരിക്കാന്‍ ചില സാങ്കേതികതകള്‍ ഉപയോഗിക്കാനും ഇതിനൊപ്പം ചില ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
Discussion about this post