സാവന്ന:ജോലി ചെയ്യുന്ന കടയിലെ ആള്‍തിരക്ക് കുറയ്ക്കാന്‍ കടയുടെ സമീപത്ത് തീയിട്ടാലോ. എന്തൊരു ഭ്രാന്തന്‍ ആശയം അല്ലേ. എന്നാല്‍ ഇതു നടപ്പിലാക്കിയ ഒരാളുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കടയിലെ ആള്‍തിരക്ക് കൂടിയതോടെ കടയ്ക്ക് സമീപത്ത് തീയിട്ട ഈ ജീവനക്കാരന് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷയും വിധിച്ചു.
ജോര്‍ജിയയിലെ സാവന്നയിലെ മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റിലാണ് ആള്‍തിരക്ക് കുറയ്ക്കാന്‍ ജീവനക്കാരന്‍ ഒരു അറ്റകൈ പ്രയോഗം നടത്തിയത്. ഔട്ട്‌ലെറ്റിലെ ജീവനക്കാരനായിരുന്ന ഇയാള്‍ കടയുടെ സമീപത്തെ ചവറ് കൂനയ്ക്കാണ് തീയിട്ടത്. പൊതുജനത്തിന്റെ ജീവന് ഭീഷണി സൃഷ്ടിച്ചതിനും മനപൂര്‍വ്വം തീയിട്ടതിനുമാണ് യുവാവിന് കോടതി ശിക്ഷ വിധിച്ചത്.
ജോഷ്വാ ഡാറില്‍ മക്ഗ്രിഗോര്‍ എന്ന 34കാരനാണ് ജയില്‍ ശിക്ഷ ലഭിച്ചത്. 2023 ഏപ്രിലിലായിരുന്നു സംഭവം. മോണ്ട്‌ഗോമെറി അവന്യൂവിലുള്ള മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റില്‍ സദാസമയം വന്‍ തിരക്ക് അനുഭവപ്പെട്ടതില്‍ പ്രകോപിതനായാണ് ഈ ഔട്ട്‌ലെറ്റിലെ ജീവനക്കാരനായ ജോഷ്വ ഇങ്ങനെ ചെയ്തത്.
അതേസമയം, മറ്റൊരാളുടെ വസ്തുവകയ്ക്ക് തീ വച്ച് നശിപ്പിക്കുന്നത് ഇളവ് നല്‍കാനാവാത്ത കുറ്റകരമാണെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. തടവ് കാലം കഴിഞ്ഞ ശേഷം നല്ലനടപ്പിനുള്ള പരിശീലനവും യുവാവിന് നല്‍കണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
തീയിട്ടതിന് പിന്നാലെ അഗ്‌നിബാധ ചിത്രങ്ങള്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഔട്ട്‌ലെറ്റിലെ മാനേജര്‍ ട്രെയിനി ആയിരുന്നു ജോഷ്വാ. പാര്‍ക്കിംഗിന് സമീപത്ത് തീ പടര്‍ന്നതോടെ പെട്ടന്ന് തന്നെ ഔട്ട്‌ലെറ്റില്‍ നിന്ന് ആളൊഴിഞ്ഞിരുന്നു. പിന്നാലെ പ്രമുഖ ഭക്ഷണ ശൃംഖല അടച്ച് പൂട്ടുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് തീയിട്ടത് ജോഷ്വാ ആണെന്ന് വ്യക്തമായത്. ബോധപൂര്‍വ്വം തീയിടുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് കോടതി വിശദമാക്കി. ജയില്‍ ശിക്ഷ കഴിഞ്ഞാലും മൂന്ന് വര്‍ഷ കാലം ഇയാള്‍ക്ക് നല്ല നടപ്പും വിധിച്ചിരിക്കുകയാണ്
Discussion about this post