ശരീര സൗന്ദര്യ വര്‍ദ്ധക ചികില്‍സയ്ക്കായി എത്തിയ യുവതി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. യുകെയിലെ ഗ്ലൗസെസ്റ്റര്‍ഷയര്‍ റോയല്‍ ഹോസ്പിറ്റലിലായിരുന്നു ഈ ദാരുണസംഭവം അരങ്ങേറിയത്. 33കാരിയും അഞ്ച് മക്കളുടെ മാതാവുമായ ആലിസ് ഡെല്‍സി പ്രിറ്റീ വെബ് എന്ന യുവതിയാണ് ചികിത്സയ്ക്കിടെ മരിച്ചത്. ബ്യൂട്ടി തെറാപ്പിസ്റ്റുകൂടിയായ യുവതി നിതംബ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നോണ്‍-സര്‍ജിക്കല്‍ ലിക്വിഡ് ബ്രസീലിയന്‍ ബട്ട് ലിഫ്റ്റ് ഇന്‍ഞ്ചക്ഷന്‍ എടുത്തു ഇതിന് പിന്നാലെ ഇവര്‍ക്ക് കടുത്ത അസ്വസ്ഥതകള്‍ ഉണ്ടാവുകയും മരിക്കുകയുമായിരുന്നു.
വിദഗ്ധര്‍ പറയുന്നത് വളരെ അപകട സാധ്യതയുള്ള ഈ കോസ്‌മെറ്റിക് ചികില്‍സയാണ് ഇതെന്നാണ് ഇത് മൂലം ബ്രിട്ടനില്‍ മരണപ്പെടുന്ന ആദ്യ യുവതി കൂടിയാണ് ആലിസ്. ശസ്ത്രക്രിയ കൂടാതെ നിതംബത്തിന്റെ വലിപ്പത്തിലും ആകൃതിയിലും മാറ്റം വരുത്താം എന്നതാണ് ഇവര്‍ നടത്തിയ ചികിത്സയുടെ പ്രത്യേകത. ഹൈലറൂണിക് ആസിഡും ഡെര്‍മല്‍ ഫില്ലേഴ്‌സും നിതംബത്തിലേക്ക് കുത്തിവെക്കുന്ന പ്രത്യേകതരം ചികില്‍സാരീതിയാണിത്. എന്നാല്‍ ഈ രംഗത്ത് ശരിയായ മെഡിക്കല്‍ പരിശീലനം ലഭിക്കാത്ത വ്യക്തിയാണ് ആലീസിന്റെ ശരീരത്തില്‍ കുത്തിവെയ്‌പ്പെടുത്തതെന്നാണ് വിമര്‍ശനം.
ഏകദേശം 2,500 പൗണ്ട് (2.8 ലക്ഷം ഇന്ത്യന്‍ രൂപ) ചെലവ് വരുന്ന ലിക്വിഡ് ബിബിഎല്‍ ചികില്‍സയ്ക്ക് 60 മിനിറ്റ് സമയമാണ് വേണ്ടി വരിക. ശസ്ത്രക്രിയയായി ഈ ചികില്‌സ ചെയ്യാന്‍ ഏകദേശം 5000 മുതല്‍ 6000 പൗണ്ട് വരെ ചിലവ് വരുമെന്നുളളത് കാരണമാണ് കൂടുതല്‍ പേരും ചിലവ് കുറഞ്ഞ ബിബിഎല്‍ ചികില്‍സ തിരഞ്ഞെടുക്കുന്നത്.
ആലിസിന്റെ മരണത്തില്‍ കേസെടുത്ത പൊലീസ് 2 പേരെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post