‘ഗുഡ്‌ബൈ മെറ്റ എഐ’ എന്നു തുടങ്ങുന്ന ഒരു സന്ദേശം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഇത്തരത്തിലുള്ള പോസ്റ്റ് പങ്കുവെക്കുന്നത് . വ്യക്തിഗത ഡാറ്റ, പ്രൊഫൈല്‍ വിവരങ്ങള്‍ അഥവാ ചിത്രങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ മെറ്റയ്ക്ക് അനുമതിയില്ലെന്നാണ് ഈ സന്ദേശം പോസ്റ്റ് ചെയ്യുന്നതിലൂടെ വ്യക്തമാക്കുന്നതെന്നാണ് ഇതിനെക്കുറിച്ച് ഉയര്‍ന്നു വന്നിരിക്കുന്ന ഉത്തരം.
മാതൃ കമ്പനിയായ മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ടൂളുകള്‍ പരിശീലിപ്പിക്കാന്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ആളുകളുടെ പൊതു പോസ്റ്റുകളും ചിത്രങ്ങളും ഉപയോഗിക്കാനുള്ള പദ്ധതികള്‍ക്ക് വ്യാപക വിമര്‍ശനം എന്നാണ് ഇതു സം്ബന്ധിച്ച റി.പ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്
എന്നാല്‍ മെറ്റയുടെ സ്വകാര്യതാ നയത്തില്‍ മെറ്റ ഉല്‍പ്പന്നങ്ങള്‍ക്കായി സൈന്‍ അപ്പ് ചെയ്ത് നിങ്ങളുടെ ഇ-മെയില്‍ വിലാസമോ ഫോണ്‍ നമ്പറോ പോലുള്ള ഒരു പ്രൊഫൈല്‍ സൃഷ്ടിക്കുമ്പോള്‍ നിങ്ങള്‍ മെറ്റയ്ക്കു നല്‍കുന്ന വിവരങ്ങള്‍, മെറ്റയുടെ ഉല്‍പ്പന്നങ്ങളില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത് തുടങ്ങിയവ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നു പറയുന്നില്ല.
സേവനം ഉപയോഗിക്കുന്നവര്‍ മെറ്റയ്ക്ക് അത്തരം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കില്‍ മെറ്റയ്ക്ക് ആ സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള ഈ പോസ്റ്റ് ഒരു കബളിപ്പിക്കല്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്
‘ഈ സന്ദേശം പങ്കിടുന്നത് ഉപയോക്താവിന്റെ എതിര്‍പ്പായി കണക്കാക്കില്ലെന്ന്” ഒരു മെറ്റ വക്താവ് പറഞ്ഞതായും ബിബിസി വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ ‘ഗുഡ്‌ബൈ മെറ്റ എഐ’ എന്നു തുടങ്ങുന്ന സന്ദേശം തെറ്റിധാരണ വളര്‍ത്തുന്നതിനായി പ്രചരിപ്പിക്കുന്ന പോസ്റ്റ് മാത്രമാണെന്നാണ് പല രാജ്യാന്തര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
Discussion about this post