പ്രകൃതിയ്ക്ക് മേലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കൈ കടത്തൽ ഭൂമിയുടെ ഭ്രമണത്തെ കാര്യമായി ബാധിച്ചെന്ന് പഠനം. 1993 മുതൽ 2010 വരെയുള്ള കാലയളവിലെ ഭൂഗർഭജലചൂഷണം കാരണം ഭൂമിയുടെ അച്ചുതണ്ട് 80 സെന്റീമീറ്റർ കിഴക്കോട്ട് ചെരിയാൻ കാരണമായി. പ്രതിവർഷം ഭൂമിയ്ക്ക് 4.3 സെൻീമീറ്റർ ചെരിവാണ് ഉണ്ടാക്കുന്നത്. ഇത് കാലാവസ്താവ്യതിയാനത്തിന് ആക്കം കൂട്ടുമെന്നും ശാസ്ത്രജ്ഞന്മാർ വ്യക്തമാക്കുന്നു.
ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഭൂഗർഭജലം ഏറ്റവുംകൂടുതൽ പുനർവിതരണം ചെയ്യപ്പെട്ടത് വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലുമാണെന്ന് പഠനകാലയളവിൽ ഗവേഷകർ കണ്ടെത്തി. 1993മുതൽ 2010വരെയുള്ള കാലഘട്ടത്തിൽ മനുഷ്യർ 2150 ജിഗാടൺ ഭൂഗർഭജലം ഊറ്റിയെടുത്തു.ഇത് 6 മില്ലിമീറ്ററിലധികം സമുദ്രനിരപ്പ് ഉയർന്നതിന് തുല്യമാണ്. ഇതിന്റെ ഫലമായി ഭൂമിയുടെ ഭ്രമണത്തിനാധാരമായ ധ്രുവങ്ങൾ വളരെയധികം വ്യതിചലിച്ചു.
ജലപ്രവാഹങ്ങൾക്ക് ഭൂമിയുടെ ഭ്രമണത്തിൽ നിർണായക പങ്കുണ്ടെന്ന് 2026 ൽ ശാസ്ത്രജ്ഞമാർ കണ്ടെത്തിയിരുന്നുവെങ്കിലും ഭൂഗർഭജലത്തിന്റെ പങ്കിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല.ഭൂഗർഭജലവിന്യാസത്തെ ആധാരമാക്കി ഭൂമിയുടെ ഭ്രമണധ്രുവത്തിലുണ്ടാകുന്ന മാറ്റമാണ് ശാസ്ത്രജ്ഞർ നിരീക്ഷിച്ചത്. ആദ്യം മഞ്ഞുപാളികളെയും ഹിമാനികളെയും ആസ്പദമാക്കിയായിരുന്നു പഠനം. അച്ചുതണ്ടിന്റെ സ്ഥാനംമാറുന്നത് ഉത്തര-ദക്ഷിണ ധ്രുവങ്ങൾ നീങ്ങുന്നതിന് കാരണമാകുന്നു. ധ്രുവചലനം(പോളാർ ഡ്രിഫ്റ്റ്) എന്ന ഈ പ്രതിഭാസം ആഗോളകാലാവസ്ഥയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നു. അപകടകരമായ അവസ്ഥയാണിത്.
ഭൂഗർഭജല ശോഷണ നിരക്ക് കുറയ്ക്കാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് ധ്രുവചലനത്തിനെ സ്വാധീനിക്കാൻ കഴിയുമെന്ന് ഗവേഷകർ പറഞ്ഞു. എന്നാൽ അത്തരം സംരക്ഷണ സമീപനങ്ങൾ പതിറ്റാണ്ടുകളായി നിലനിൽക്കുകയാണെങ്കിൽ മാത്രമാണ് അവ സാധ്യമാവുക.









Discussion about this post