ലോകത്തിലെ ഏറ്റവും പ്രായമുള്ള മുതല ഏതാണെന്ന് അറിയാമോ. സൗത്ത് ആഫ്രിക്കയിലുള്ള ഹെന്റി എന്ന ഭീമാകാരന്‍ മുതലയാണിത്. സൗത്ത് ആഫ്രിക്കയിലെ ഒരു സംരക്ഷിത കേന്ദ്രത്തിലുള്ള ഇവനെ കാണാന്‍ ലോകമെമ്പാടുമുള്ള ആളുകള്‍ എത്താറുണ്ട്.
ലോകത്തെല്ലായിടത്തും ഇവന് ആരാധകരുണ്ടെന്ന് ചുരുക്കം എന്താണ് ഹെന്റിയിലേക്ക് ഗവേഷകരെയും കാണികളെയും ആകര്‍ഷിക്കുന്ന ഘടകമെന്ന് ചോദിച്ചാല്‍ നിരവധി കാരണങ്ങളുണ്ട്.
അതിലൊന്ന് അവന്റെ പ്രായം തന്നെ. മാത്രമല്ല ഈ പ്രായത്തിലും അവന്‍ നല്ല ആരോഗ്യവാനാണ്. ഒരു മിനി ബസിന്റെ വലിപ്പം ഏകദേശം 16 അടി നീളം അതുപോലെ തന്നെ 700 കിലോയോളം തൂക്കം ഇതെല്ലാം ഈ ഭീമാകാരന്റെ റെക്കോര്‍ഡുകളാണ്
ഇതൊന്നും കൂടാതെ തന്നെ 10000 കുഞ്ഞുങ്ങളുടെ പിതാവുമാണ് ഹെന്റി. കുഞ്ഞുങ്ങളില്‍ പലരും ചത്തുപോയിട്ടും പൂര്‍വ്വാധികം ആരോഗ്യത്തോടെയാണ് ഈ മുതല മുത്തച്ഛന്റെ ജീവിതം. സൗത്ത് ആഫ്രിക്കയിലെ യുനസ്‌കോ പൈതൃക പട്ടികയിലുള്ള ഒരു ഡെല്‍റ്റയില്‍ 1900 ഡിസംബര്‍ 16നാണ് ഹെന്റിയുടെ ജനനം. ഇവന്റെ പിറന്നാളാഘോഷിക്കാന്‍ നിരവധി പേരാണ് ഓരോ വര്‍ഷവും ആഫ്രിക്കയിലെത്തുന്നത്.
Discussion about this post