ചപ്പും ചവറും കൂടിക്കിടക്കുന്ന വീട് വൃത്തിയാക്കാന്‍ പ്രൊഫഷണല്‍ ക്ലീനര്‍മാരുടെ സഹായം തേടിയതാണ് ജപ്പാനില്‍ നിന്നുള്ള ഒരു യുവാവ്. എന്നാല്‍, വീട് വൃത്തിയാക്കാനെത്തിയപ്പോള്‍ അവര്‍ കണ്ടത് ഒരു അസ്ഥികൂടം. ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറിലാണ് സംഭവം.
10 വര്‍ഷം മുമ്പ് യുവാവിന്റെ അമ്മയെ കാണാതായിയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ മരിച്ചു. സഹോദരിയാണെങ്കില്‍ ജോലി ആവശ്യത്തിനായി അവിടെ നിന്നും മാറുകയും ചെയ്തു. പിന്നാലെയാണ് വീട് വൃത്തിയാക്കിയേക്കാം എന്ന് കരുതി യുവാവ് ക്ലീനിംഗിന് ആളുകളെ വിളിക്കുന്നത്.
എട്ട് പേരാണ് ക്ലീനിം?ഗിന് എത്തിയത്. ഏഴ് മണിക്കൂര്‍ കൊണ്ട് ജോലി പൂര്‍ത്തിയാക്കും എന്നു പറഞ്ഞാണ് വന്നതും. ജോലി തുടങ്ങി മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ആ ഞെട്ടിക്കുന്ന കാര്യം കണ്ടെത്തിയത്. ഒരു മനുഷ്യന്റെ അസ്ഥികൂടമായിരുന്നു അത്. ഉടനെ തന്നെ അവര്‍ വീട്ടുടമയായ യുവാവിനെ വിവരമറിയിച്ചു.
് കാണാതായ തന്റെ അമ്മയുടെ അസ്ഥികൂടമാണ് എന്ന് തോന്നിയതോടെ യുവാവ് പൊലീസിനെ വിവരമറിയിച്ചു. പിന്നീട് ഇത് യുവാവിന്റെ അമ്മയുടെ അസ്ഥികൂടമാണ് എന്ന് സ്ഥിരീകരിച്ചു. യുവാവ് പറയുന്നത്, അമ്മ മിക്കവാറും വീട്ടില്‍ നിന്നും ഇറങ്ങിപ്പോവാറുണ്ട്. മാത്രമല്ല, അധികമാരോടും മിണ്ടാറുമില്ല. വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ അമ്മ തിരികെ എത്തിയത് ആരും ശ്രദ്ധിച്ചു കാണില്ല. മുറിയില്‍ കിടന്ന് മരിച്ചുകാണും. വീട്ടില്‍ വൃത്തിയില്ലാത്തതിനാല്‍ പലതരം മണമുണ്ടായിരുന്നത് കൊണ്ടും ആരും ശ്രദ്ധിച്ചു കാണില്ല എന്നാണ്.
എന്നാല്‍ ഈ വാര്‍ത്ത അപ്പാടെ വെള്ളം തൊടാതെ വിഴുങ്ങാന്‍ ആരും തയ്യാറായിട്ടില്ല. ‘നല്ല മക്കള്‍ സ്വന്തം വീട്ടില്‍ മരിച്ചു കിടന്നിട്ടു പോലും ഒരാളും അറിഞ്ഞില്ല’ എന്നായിരുന്നു ചിലര്‍ കമന്റ് ചെയ്തത്.
Discussion about this post